യൂനിസ് കൊടുങ്കാറ്റിലും പതറാതെ എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

പ്രതികൂല കാലാവസ്ഥ വിമാനങ്ങളുടെ ലാന്‍ഡിംഗില്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ചെറുതല്ല. എന്നാല്‍ യൂറോപ്പില്‍ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിനിടെ യാത്രക്കാരുമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത്യ വിമാനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. പ്രതികല സാഹചര്യത്തില്‍ എയര്‍ഇന്ത്യ പൈലറ്റിന്‍റെ മനോധൈര്യവും യാത്രക്കാരോടുളള കരുതലുമാണ് ചര്‍ച്ചയാവുന്നത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു എയര്‍ ഇന്ത്യ വിമാനത്തിന്‍റെ അതി സാഹസിക ലാന്‍ഡിംഗ്. ഹൈദരബാദില്‍ നിന്നുമുള്ള എയര്‍ ഇന്ത്യയുടെ ബോയിംഗ് ഡ്രീം ലൈനര്‍ എയര്‍ക്രാഫ്റ്റ് 147 വിമാനത്തിന്‍റെ ലാന്‍ഡിംഗ് ദൃശ്യങ്ങളാണ് വൈറലായിട്ടുള്ളത്. വിമാനത്തിന്‍റെ ക്യാപ്റ്റന്‍ അന്‍ചിത് ഭരദ്വാജ് ആണെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു

വിമാനത്തിന് സുരക്ഷിതമായി ഇറങ്ങാന്‍ സാധിക്കുമോയെന്ന ആശങ്ക കൃത്യമായി പങ്കുവയ്ക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന വീഡിയോ. വടക്ക് പടിഞ്ഞാറന്‍ യൂറോപ്പിനെ വളരെ സാരമായി ബാധിച്ചിരിക്കുകയാണ് യൂനിസ് കൊടുങ്കാറ്റ്. മേഖലയിലേക്കുള്ള നൂറ് കണക്കിന് വിമാന സര്‍വ്വീസുകളാണ് കനത്ത കാറ്റിനേത്തുടര്‍ന്ന് റദ്ദാക്കിയത്. ഇതിനിടയ്ക്കാണ് എയര്‍ ഇന്ത്യയുടെ സുരക്ഷിത ലാന്‍ഡിംഗ് ചര്‍ച്ചയാവുന്നത്. എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ ആയിരക്കണക്കിന് പേരാണ് ലൈവായി കണ്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ
[masterslider id="10"]

Related posts