ബെംഗളൂരു: കൊവിഡ്-19 കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മന്ത്രി ഡോ.സി.എൻ.അശ്വത് നാരായണൻ ശനിയാഴ്ച മല്ലേശ്വരത്തെ കെസി ജനറൽ ആശുപത്രിയിൽ ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും തയ്യാറെടുപ്പുകൾ പരിശോധിക്കുകയും ചെയ്തു.
അതിന്റെ ഭാഗമായി മണ്ഡലത്തിൽ ഡോർസ്റ്റെപ്പ് സ്രവ ശേഖരണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ വീടുവീടാന്തരം കയറിയിറങ്ങി കോവിഡ് 19 പരിശോധനയും നടത്തുമെന്നും. നിയോജക മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു പബ്ലിക് ഹെൽത്ത് സെന്റർ കണ്ടെത്താനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നാരായൺ പറഞ്ഞു.
സന്ദർശനത്തിന് ശേഷം, ആശുപത്രിയിലെ മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫുകളുടെ കുറവ് നികത്തുന്നതിനുള്ള നിർദ്ദേശം ഉടൻ സമർപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ഉടൻ അനുമതി നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. രണ്ടാം തരംഗത്തിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനും വാർ റൂമും പ്രവർത്തനക്ഷമമാക്കുന്നതിനും കൊവിഡ് കെയർ സെന്റർ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.