ട്രിച്ചി എസ്‌എസ്‌ഐ കൊലപാതകം; പ്രായപൂർത്തിയാകാത്ത പ്രതികൾ അറസ്റ്റിൽ.

SI BOOMINATH

ചെന്നൈ: നവൽപാട്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർ എസ് ബൂമിനാഥൻ (50) കൊല്ലപ്പെട്ട കേസിൽ കീരനൂർ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ 9ഉം 14ഉം വയസ്സുള്ള പ്രായപൂർത്തിയാകാത്ത രണ്ടുപേരും, മൂന്നാമത്തെയാൾ 19 വയസുകാരനുമാണ്. മണികണ്ഠൻ (19) തഞ്ചാവൂർ സ്വദേശിയും മറ്റ് രണ്ട് യുവാക്കൾ പുതുക്കോട്ട ജില്ലക്കാരുമാണ്.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

ഞായറാഴ്ച രാത്രി പട്രോളിങ്ങിനിടെ ആട് മോഷ്ടിച്ചതിന് മൂവരെയും പിന്തുടർന്ന ബൂമിനാഥനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ട്രിച്ചി റേഞ്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പ്രതിയെ കണ്ടെത്താനായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നാല് പ്രത്യേക സംഘങ്ങളെ  നിയോഗിച്ചിരുന്നു. തിങ്കളാഴ്ചയാണ് മൂന്ന് പ്രതികളെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 405 (ക്രിമിനൽ വിശ്വാസ വഞ്ചന), സെക്ഷൻ 302 (കൊലപാതകം) പ്രകാരവും അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
[masterslider id="10"]

Related posts