ബിബിഎംപിയുടെ മൊബൈൽ സ്‌കൂളുകൾ അടുത്തയാഴ്ച മുതൽ എല്ലാ സോണുകളിലും

ബെംഗളൂരു: അടുത്തയാഴ്ച മുതൽ, മൊബൈൽ സ്‌കൂളുകളായി പുനർനിർമ്മിച്ച ബെംഗളൂരു മെട്രോപൊളിറ്റൻട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) 10 പഴയ ബസുകൾ നഗരത്തിലെ വിവിധ സോണുകളിലെ  സ്‌കൂളിൽ പോകാത്ത കുട്ടികൾക്കായി ബ്രിഡ്ജ് ക്ലാസുകൾ നടത്തും.

ബ്രുഹത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) ഇതിനകം ഓരോ സോണിലും ഒരു ബസ് വീതംഅനുവദിച്ചിട്ടുണ്ട്. സ്‌കൂളിൽ പോകാത്ത  കുട്ടികൾ കൂടുതലുള്ള സോണുകളിലേക്കായി രണ്ട് അധിക ബസുകൾനിയോഗിക്കുമെന്ന് മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

  ബന്നാർഘട്ടയിലെ ഏക പെൺ ജിറാഫ് 'ശിവാനി' ചത്തു;

സ്‌കൂളിൽ പോകാത്ത കുട്ടികളെ കണ്ടെത്തുന്നതിനും അവരെ മുഖ്യധാരയിലേക്ക് തിരികെകൊണ്ടുവരുന്നതിനുമായി ബ്രിഡ്ജ് കോഴ്‌സുകൾ നടത്തുന്നത്തിനുള്ള കർണാടക ഹൈക്കോടതിയുടെ പ്രത്യേകനിർദ്ദേശങ്ങളെ തുടർന്നാണ് ബിബിഎംപി സംരംഭം ഏറ്റെടുത്തത്. ഇതിനായി ബിബിഎംപിയുടെ ഡേ കെയർസെന്ററുകളിൽ നിന്ന് അധ്യാപകരെ നിയോഗിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതിശ്രുത വരൻ മരിച്ചു; വിഷമം സഹിക്കാനാവാതെ മനംനൊന്ത് യുവതി ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ. സർക്കിൾ അണ്ടർപാസ് അടച്ചു; ഗതാഗതം തിരിച്ചുവിടുന്നു 
[masterslider id="10"]

Related posts