പുതിയറോഡ് നിർമിക്കാൻ മരങ്ങൾ 530 മുറിക്കുന്നു; പ്രതിഷേധവുമായി പരിസ്ഥിതിപ്രവർത്തകർ

ബെംഗളൂരു : നഗരത്തിലെ ഔട്ടർ റിങ്ങ് റോഡിന് സമാന്തരമായി പുതിയ സർവീസ് റോഡ് നിർമിക്കാൻ 530 മരങ്ങൾ മുറിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധവുമായി പരിസ്ഥിതിപ്രവർത്തകർ രംഗത്ത്. മരം മുറിക്കുന്നതിന് മുന്നോടിയായി വനംവകുപ്പ് വിളിച്ചുചേർത്ത യോഗത്തിലാണ് എതിർപ്പുകൾ ഉയർന്നത്. ഔട്ടർ റിങ്ങ് റോഡിൽ ദേവഗൗഡ സർക്കിൾ മുതൽ നഞ്ചൻകോട് റോഡ് ജങ്ഷൻ വരെയാണ് സർവീസ് റോഡ് നിർമിക്കാൻ പദ്ധതി.

  ഗംഗാ നദിയിൽ ഇഫ്താർ വിരുന്ന്; 14 പേർ അറസ്റ്റിൽ; യുവാക്കൾ ചിക്കൻ ബിരിയാണി കഴിച്ചെന്ന് വാരണാസി പൊലീസ്

എന്നാൽ, മരങ്ങൾ മുറിക്കുന്നതിനെ ഒരുവിഭാഗം ആളുകൾ അനുകൂലിക്കുന്നുണ്ടെന്നും അനുകൂലിക്കുന്നവർ ഒപ്പിട്ടതെന്ന് അവകാശപ്പെട്ട് രേഖകളുംവനം വകുപ്പ് ഹാജരാക്കി. എന്നാൽ, അനുകൂലിക്കുന്നവർ യോഗത്തിന് എത്തിയിരുന്നില്ല. ഇതോടെ കള്ളയൊപ്പാണെന്ന് സംശയിച്ച് പ്രതിഷേധക്കാർ രേഖകൾ വലിച്ചുകീറുകയായിരുന്നു.

മുറിച്ചുമാറ്റാൻ ഉദ്ദേശിക്കുന്ന മരങ്ങളുടെ എണ്ണത്തിന് തുല്യമായി വൃക്ഷത്തൈകൾ നടാതെയാണ് വനംവകുപ്പിന്റെ നടപടിയെന്ന് പരിസ്ഥിതിപ്രവർത്തകർ ആരോപിച്ചു. എന്നാൽ, വിവിധയിടങ്ങളിലായി ഇതിനകം 80 വൃക്ഷത്തൈകൾ നട്ടിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗത ഏജൻസിയുടെ മറവിൽ തട്ടിപ്പ്; ബെം​ഗളൂരുവിൽ നിന്ന് കാണാതായ സ്‌കൂട്ടർ വർഷങ്ങൾക്ക് ശേഷം തിരിച്ചുകിട്ടിയത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ക്ലബിൽ ലിഫ്റ്റ് പാതിവഴിയിൽ കുടുങ്ങി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അഭിഭാഷകൻ നാലാം നിലയിൽ നിന്ന് താഴേക്ക് വീണു
[masterslider id="10"]

Related posts

Click Here to Follow Us