ആര്‍നാബ് പറഞ്ഞത് പച്ചക്കള്ളം;തെളിവുകളുമായി രാജ്ദീപ് സര്‍ദേശായി രംഗത്ത്.

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ അവകാശവാദത്തിനെതിരെ അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ രാജ്ദീപ് സര്‍ദേശായി. 2002ലെ ഗുജറാത്ത് കലാപ കാലത്ത് ഹിന്ദു തീവ്രവാദികള്‍ തന്റെ വാഹനം അക്രമിച്ചെന്ന റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയുടെ വാദം നുണയാണെന്ന് സര്‍ദേശായി തന്റെ ട്വിറ്ററില്‍ കുറിച്ചു.

ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ തന്നെ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വീടിനു സമീപത്തുവെച്ച് കലാപകാരികള്‍ തടഞ്ഞതായി അര്‍ണബ് ഗോസ്വാമി രണ്ടു വര്‍ഷം മുന്‍പ് പ്രസംഗിച്ചിരുന്നു. അംബാസിഡര്‍ കാറില്‍ യാത്രചെയ്യുകയായിരുന്ന തന്നെ അഹമ്മദാബാദില്‍ വെച്ച് ആക്രമിച്ചതായാണ് അര്‍ണാബ് അവകാശപ്പെട്ടത്‌.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

ശൂലം ഉപയോഗിച്ച് കാറിന്റെ ചില്ല് തകര്‍ക്കുകയും മതം ഏതാണെന്ന് ചോദിക്കുകയും ചെയ്തു. തന്റെ കൈയ്യില്‍ പ്രസ്സ് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നു. ഡ്രൈവറുടെ കൈയ്യില്‍ തിരിച്ചറിയില്‍ കാര്‍ഡ് ഇല്ലായിരുന്നു.

എന്നാല്‍ അയാളുടെ കൈയ്യില്‍ പച്ചകുത്തിയിരുന്ന ചിത്രമാണ് അയാളുടെ ജീവന്‍ രക്ഷിച്ചതെന്നും അര്‍ണബ് അസ്സമില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്തത് താനായിരുന്നെന്നും അര്‍ണബ് വിവരിക്കുന്ന  ഈ അനുഭവങ്ങള്‍ യഥാര്‍ഥത്തില്‍ തന്റെ അനുഭവങ്ങളായിരുന്നെന്നും സര്‍ദേശായി പറയുന്നു.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

യൂട്യൂബിലെ ഈ പ്രസംഗം ട്വീറ്റില്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. അര്‍ണബിന്റേത് വ്യാജ അവകാശവാദമാണെന്നും മാധ്യമപ്രവര്‍ത്തന രംഗത്തെക്കുറിച്ചോര്‍ത്ത് തനിക്ക് ദുഃഖം തോന്നുന്നെന്നും സര്‍ദേശായി സര്‍ദേശായി കുറിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
[masterslider id="10"]

Related posts