ഓഗസ്റ്റ് മുതല്‍ ഹെല്‍മറ്റില്ലെങ്കിലും പെട്രോള്‍ കിട്ടും

ഓഗസ്റ്റ് ഒന്നു മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ഹെല്‍മറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കരുതെന്ന ഉത്തരവില്‍ ഗതാഗത കമ്മീഷണര്‍ തന്നെ ഇളവ് വരുത്തി. ആദ്യഘട്ടത്തില്‍ വാഹന ഉടമകളെ ഉപദേശിച്ചും ലഘുലേഖകള്‍ നല്‍കിയും ബോധവത്കരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം. ഹെല്‍മറ്റ് ഉപയോഗിക്കാത്തവരെ പെട്രോള്‍ പന്പുകളിലും പൊതുനിരത്തുകളിലും വച്ച്‌ ബോധവത്കരിക്കാനാണ് നിലവിലെ തീരുമാനം. എന്നാല്‍ ഉത്തരവ് പിന്‍വലിച്ചതല്ലെന്നും ഒരു മാസത്തിനു ശേഷം കര്‍ശനമായി നടപ്പിലാക്കുമെന്നും ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി അറിയിച്ചു.ഹെല്‍മറ്റ് ധരിക്കാതെ എത്തുന്ന ഇരുചക്ര വാഹന ഉടമകള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പെട്രോള്‍ പന്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കില്ലെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ നല്‍കിയ നിര്‍ദേശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതുപ്പള്ളിയിൽ ആധിപത്യം തുടർന്ന് ചാണ്ടി ഉമ്മൻ; ലീഡ് നില ഇരുപതിനായിരം കടന്നു
  മലയാളി വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us