പൂന്തോട്ടത്തിൽ കഞ്ചാവുചെടികൾ നട്ടു പിടിപ്പിച്ചു; പ്രതി ഒളിവിൽ

ബെംഗളൂരു: ദേവനഹള്ളിയിലെ ഒരു പൂന്തോട്ടത്തിൽ പൂക്കൾക്കൊപ്പം നട്ടുപിടിപ്പിച്ച കഞ്ചാവുചെടികൾ ബെംഗളൂരു റൂറൽ പോലീസ് കണ്ടെത്തി നശിപ്പിച്ചു. ദേവനഹള്ളിക്ക് സമീപം അന്നിഘട്ടയിലെ ഒരു സ്വകാര്യ വ്യെക്തിയുടെ കൃഷി സ്ഥലത്തെ പൂന്തോട്ടത്തിൽ ആണ് കഞ്ചാവുചെടികൾ പോലീസ് കണ്ടെത്തിയത്. പോലീസ് എത്തുമെന്ന വിവരം അറിഞ്ഞു സ്ഥലമുടമ അവിടെ നിന്നും കടന്നു കളഞ്ഞു. ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെത്തിയ കഞ്ചാവ് ചെടികളെല്ലാം പൂർണ വളർച്ചയെത്തിയതാണെന്ന് പോലീസ് പറഞ്ഞു. ചെടികൾക്ക് 60 കിലോയോളം തൂക്കമുണ്ട് ഈ ചെടികളിൽ നിന്ന് 20 കിലോയോളം കഞ്ചാവ് ലഭിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts