ഐഎസ് അനുകൂലപ്രസംഗം: ദുബായ്-കരിപ്പുര്‍ വിമാനം മുംബൈയില്‍ ഇറക്കി

ദുബായ് – കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തില്‍വച്ച് യാത്രക്കാരന്‍ ഇസ്ലാമിക സ്റ്റേറ്റിനെകുറിച്ച് പ്രസംഗിച്ചതിനെതുടര്‍ന്ന് വിമാനം മുംബെയില്‍ അടിയന്തിരമായി നിലത്തിറക്കി. രാവിലെ 4.25നു വിമാനം ദുബായില്‍ നിന്ന് പറന്നുയര്‍ന്നയുടനെ ഐ എസിനെകുറിച്ചും ഇസ്ലാമിക മൂല്യങ്ങളെ കുറിച്ചും ഇയാള്‍ എഴുന്നേറ്റ് നിന്ന് പ്രസംഗിക്കുകയായിരുന്നു.ഐ എസ് അനുകൂല പ്രസംഗം നടത്തിയപ്പോള്‍ യാത്രക്കാര്‍ ഒന്നടങ്കം എഴുന്നേറ്റു പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതു കേള്‍ക്കാതെ പ്രസംഗം തുടര്‍ന്നതോടെയാണ് യാത്രക്കാര്‍ ഇയാളെ നിര്‍ബന്ധിപ്പിച്ച് സീറ്റില്‍ ഇരുത്തിയത്. വിവരം മുംബൈ വിമാനത്താവള അധികൃതരെ അറിയിച്ചതോടെയാണ് വിമാനം മുംബൈയില്‍ ഇറക്കിയത്. ഉടന്‍ തന്നെ സി ഐ എസ് എഫ് അധികൃതര്‍ എത്തി ഐ എസ് അനുകൂല പ്രസംഗം നടത്തിയ ആളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതിനുശേഷമാണ് വിമാനം കോഴിക്കോടേക്ക് പുറപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ദുരിതാശ്വാസ നിധിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ട് സിപിഎം
  അടുക്കള ബജറ്റ് വീണ്ടും വെട്ടിലായേക്കും പാൽവില ലിറ്ററിന് നാലു രൂപ കൂടും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us