സ്വകാര്യ ഭാഗത്ത് കുപ്പി കയറ്റി ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതിയെ കേരളത്തിൽ കണ്ടെത്തി.

ബെംഗളൂരു : സ്വകാര്യ ഭാഗത്ത് കുപ്പി കയറ്റുന്നതടക്കം ഭീകരമായ പീഡനത്തിനിരയായ യുവതിയെ കോഴിക്കോട് നിന്ന് പോലീസ് കണ്ടെത്തി.

ഈ ക്രൂരതയുമായി ബന്ധപ്പെട്ട് 6 ബംഗ്ലദേശി പൗരൻമാരെ പോലീസ് എതാനും ദിവസങ്ങൾക്ക് മുമ്പ് പിടികൂടിയിരുന്നു.

ക്രൂരതയുടെ വീഡിയോ പിടിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു പ്രതികൾ, ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞത്, ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേര് കാലിന് വെടിവച്ചാണ് പോലീസ് കീഴടക്കിയത്.

  ശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല

ഇരയായ യുവതിയുടെ മൊഴി കൂടി ലഭിച്ചാൽ മാത്രമേ പ്രതികൾക്ക് അർഹമായ ശിക്ഷ നേടിക്കൊടുക്കാൻ കഴിയുകയുള്ളൂ.

ബ്യൂട്ടി പാർലറിൽ ജോലി ചെയ്തിരുന്ന യുവതിയെ കോഴിക്കോട് നിന്ന്  നഗരത്തിലേക്ക് കൊണ്ടു വന്ന യുവതിയെ ഇന്നലെ തന്നെ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കി.

മനുഷ്യക്കടത്തിലൂടെ നഗരത്തിലെത്തിച്ച യുവതി കേരളത്തിലേക്ക് രക്ഷപ്പെട്ടിരുന്നു അവരെ തിരിച്ചെത്തിച്ചാണ് പ്രതികൾ ക്രൂര പീഡനത്തിന് വിധേയയാക്കിയത്.

പ്രതികളിൽ ഒരു സ്ത്രീ ഈ യുവതിയുടെ ബന്ധുവാണെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക പ്രശ്നത്തെ ചൊല്ലിയുള്ള തർക്കമാണ് ക്രൂര പീഡനത്തിന് കാരണമെന്ന് പോലീസ് നിഗമനം.

  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം

പിടിയിലായ 6 പേരെയും പോലീസ് കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തിട്ടുണ്ട്.

http://88t.8a2.myftpupload.com/archives/67215

http://88t.8a2.myftpupload.com/archives/67212

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാട്സാപ്പ് ഓഡിയോ കേട്ട് പേടിക്കണോ? കുട്ടികൾക്കും ഇനി ജി-പേ ഗൂഗിൾ പേയിലെ 'പോക്കറ്റ് മണി'യുടെ സത്യാവസ്ഥ ഇതാണ്!
[masterslider id="10"]

Related posts

Click Here to Follow Us