മരുന്നിന് കഴുത്തറപ്പൻ തുക ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി; പരാതി നൽകിയതോടെ കോവിഡ് രോഗിയെ പുറത്താക്കി

ബെംഗളൂരു: കോവിഡ് രോഗികൾക്കുള്ള റെംഡെസിവിർ മരുന്നിന് കഴുത്തറപ്പൻ തുക ആവശ്യപ്പെട്ട സ്വകാര്യ ആശുപത്രിക്കെതിരെ പരാതി നൽകിയതോടെ കോവിഡ് രോഗിക്ക് നിർബന്ധിത ഡിസ്ചാർജ്.

ജെ.പി. നഗർ സ്വദേശിനിയായ കോവിഡ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ റെംഡെസിവിർ മരുന്നിന് ഡോക്ടർമാർ കുറിച്ചുനൽകി. പുറത്തുനിന്ന് ലഭ്യമല്ലാത്തതിനാൽ 15,000 രൂപ മരുന്നിന് നൽകണമെന്നായിരുന്നു ആശുപത്രി അധികൃതർ രോഗിയുടെ ബന്ധുക്കളെ അറിയിച്ചത്.

ഇത്രയുംതുക കൈവശമില്ലാത്തതിനാൽ ബന്ധുക്കൾ കോർപ്പറേഷൻ ഡ്രഗ് ഇൻസ്പെക്ടറുടെ സഹായം തേടുകയായിരുന്നു. തൊട്ടടുത്തദിവസം തന്നെ ഡ്രഗ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആശുപത്രിയിൽ മരുന്ന് എത്തിക്കുകയും ചെയ്തു.

  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ

ഇതോടെ ആശുപത്രിക്കെതിരേ അധികൃതർക്ക് പരാതി നൽകിയെന്ന് ആരോപിച്ച് ആശുപത്രി മാനേജ്‌മെന്റ് കോവിഡ് രോഗിക്ക് നിർബന്ധപൂർവം ഡിസ്ചാർജ് നൽകുകയായിരുന്നു. ആശുപത്രിയിൽ നിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തതോടെ ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ നടപടി ബന്ധുക്കൾ കോർപ്പറേഷനെ അറിയിച്ചു.

ഇതോടെ കോർപ്പറേഷൻ മെഡിക്കൽ ഓഫീസർ ഡോ. രാജേന്ദ്രയുടെ നേതൃത്വത്തി ൽ പ്രാഥമിക അന്വേഷണംനടത്തുകയും രോഗിയുടേയും ബന്ധുക്കളുടേയും ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു.

  ശ്രീലങ്കയിൽ നിന്ന് നീന്തി ഇന്ത്യയിലേക്ക്; രാമസേതു പാതയിലൂടെ ചരിത്രം കുറിച്ച് ബെംഗളൂരു ദമ്പതികൾ

സംഭവത്തിൽ പ്രശാന്ത്‌നഗറിൽ പ്രവർത്തിക്കുന്ന ഭാരതി ആശുപത്രിക്കെതിരെ കോർപ്പറേഷന്റെ പരാതിയിൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
[masterslider id="10"]

Related posts