തനിച്ച് കാറിൽ യാത്ര ചെയ്യുന്നവർ എന്തിന് മുഖാവരണം ധരിക്കണം? പ്രതിഷേധം; തീരുമാനം പുന:പരിശോധിക്കാൻ സാദ്ധ്യത.

ബെംഗളൂരു : കാറിൽ തനിച്ച് യാത്ര ചെയ്യുന്നവർ മാസ്ക്ക് നിർബന്ധമായും ധരിച്ചിരിക്കണമെന്ന ബി.ബി.എം.പി.യുടെ ഉത്തരവിനെതിരെ പ്രതിഷേധം തുടരുന്നു.

ചില്ലുകൾ ഉയർത്തി യാത്ര ചെയ്യുന്നവർ എന്തിന് മാസ്ക്ക് ധരിക്കണം എന്നാണ് ഇവരുടെ ചോദ്യം.

അതേ സമയം ട്രാഫിക് സിഗ്നലുകളിലും മറ്റും ഇത്തരക്കാർ ഗ്ലാസ് താഴ്ത്തുന്നതും മറ്റും സമീപത്തെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഭീഷണിയാകും എന്നതാണ് ബി.ബി.എം.പി.യുടെ അഭിപ്രായം.

  വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

കൂടുതൽ ജനങ്ങൾ പ്രതിഷേധവുമായി മുന്നോട്ട് വന്നതോടെ തീരുമാനം പുന:പരിശോധിക്കാൻ ആരോഗ്യ വകുപ്പിനോട് കോർപറേഷൻ ആവശ്യപ്പെട്ടു.

അതേ സമയം ഇരു ചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പിന്നിൽ യാത്രക്കാരൻ ഇല്ലെങ്കിൽ കൂടി മാസ്ക്ക് നിർബന്ധമായും ധരിച്ചിരിക്കണം.

ഉത്തരവ് പാലിക്കാത്തവർക്ക് 250 രൂപയാണ് പിഴ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഞ്ച് വർഷം തികയ്ക്കും, പക്ഷേ...": കസേരയിൽ തുടരുന്നത് സംബന്ധിച്ച് സിദ്ധരാമയ്യയുടെ നിർണ്ണായക വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us