നഗരത്തിൽ 24 മണിക്കൂറിൽ 596 കോവിഡ് രോഗികൾ;ആകെ രോഗികൾ 2500 ന് മുകളിൽ.

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ
കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ക്രമാധീതമായ വർദ്ധനവ്.

ഇന്നലെ 596 പേർക് രോഗം സ്ഥിരീകരിച്ചു. തുടർച്ചയായ 7 ദിവസങ്ങളിൽ 100 നു മേലെയാണ് നഗരത്തിലെ രോഗികളുടെ എണ്ണം. അകെ രോഗബാധിതരുടെ എണ്ണം 2531 ആയി.

നഗരത്തിൽ ഇന്നലെ 3 പേർ കൂടെ കോവിഡ് ബാധിച്ചു മരിച്ചു.
ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 85 ആയി.

70,83 വയസുള്ള 2 പുരുഷന്മാരും 74 വയസുള്ള ഒരു സ്ത്രീയുമാണ് ഇന്നലെ മരിച്ചത്.

  തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; ബെംഗളൂരുവിൽ യുവതിക്ക് ക്രൂരമർദ്ദനം, കേസ്

മരിച്ചവരാരും പുറത്ത് നിന്നെത്തിയവരോ രോഗികളുമായി
സമ്പർക്കത്തിൽ ഉള്ളവരോ ആയിരുന്നില്ല .

മരിച്ചവരിൽ രണ്ട് പേരുടെ കോൺടാക്ട് വിവരങ്ങൾ കണ്ടെത്തിയിട്ടില്ല. ട്രേസിങ് നടന്നുകൊണ്ടിരിക്കുന്നു. ഒരാൾ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ ബാധിച് നഗരത്തിലെ
ആശുപത്രിയിൽ ചികിത്സ തേടി എത്തിയതാണ്.

ഇന്നലെ 7 പേർ മാത്രമാണ് രോഗമുക്തി നേടിയത്. ഇതോടെ 533 പേർ നഗരത്തിൽ രോഗമുക്തി നേടി. 1913 ആക്റ്റീവ് കേസുകൾ നിലവിലുണ്ട്.

ഇതേ സമയം ഇന്നലെ രോഗം സ്ഥിരീകരിച്ചവർക്ക് എങ്ങനെ രോഗം ഉണ്ടായി എന്നുള്ള വിവരങ്ങൾ ഒന്നും തന്നെ ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിട്ടില്ല.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

എത്രപേർ മറ്റ് രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാങ്ങളിൽ നിന്നും എത്തിയിട്ടുണ്ട് എന്ന കണക്കുകളും പ്രസിദ്ധീകരിച്ചിട്ടില്ല.

ബെംഗളൂരു ഗ്രാമജില്ലയിൽ ഇന്നലെ 5 പേർക് അസുഖം സ്ഥിരീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
[masterslider id="10"]

Related posts