ഇനി ഞെങ്ങി ഞെരുങ്ങി യാത്ര ചെയ്യേണ്ട;അടുത്ത വർഷം മുതൽ എല്ലാ മെട്രോ ട്രെയിനുകൾക്കും 6 കോച്ച്.

ബെംഗളൂരു : ഗ്രീൻലൈനിലെ ഞെങ്ങി ഞെരുങ്ങിയുള്ള യാത്രക്ക് ഒരു അറുതി ആകുന്നു.

നമ്മ മെട്രോയുടെ എല്ലാ ട്രെയിനുകളും അടുത്ത മാർച്ചോടെ ഒരേസമയം 2005 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ആറു കോച്ച് ട്രെയിനുകളായി പരിഷ്കരിക്കും.

എലച്ചനഹള്ളി – നാഗസാന്ദ്ര (ഗ്രീൻ ലൈൻ) റൂട്ടിൽ രണ്ടു ദിവസം മുൻപ് ഇത്തരം രണ്ട് ട്രെയിനുകൾ കൂടി സർവീസ് തുടങ്ങിയതോടെ നമ്മ മെട്രോയുടെ 50 ട്രെയിനുകളിൽ 33 എണ്ണം 6 കോച്ച് ട്രെയിനുകളായി.

  നിങ്ങൾ ആവശ്യപ്പെട്ട 'ഉടമ' ഇതാ! ബാങ്ക് ഉദ്യോഗസ്ഥർക്ക് മുന്നിൽ സഹോദരിയുടെ അസ്ഥികൂടം നിർത്തി ആദിവാസി വായോധികന്റെ പ്രതിഷേധം; അന്തംവിട്ട് ഉദ്യോഗസ്ഥർ

ശേഷിച്ച മൂന്ന് ട്രെയിനുകൾക്ക് ഒരേസമയം 975 പേര് വഹിക്കാനുള്ള ശേഷിയും ഉള്ളൂ.

ഏറ്റവും തിരക്കേറിയ മൈസൂരു റോഡ് – ബയപ്പന ഹളളി (പർപ്പിൾ ലൈനിൽ ) എല്ലാ ട്രെയിനുകളും 6 കോച്ച് ഉള്ളവയാണ് .

ഗ്രീൻ ലൈനിൽ ഇത്തരം രണ്ട് ട്രെയിനുകൾ കൂടി ഇറങ്ങിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകുമെന്നാണ് കരുതുന്നത്.

  പാചകവാതകക്ഷാമം: ബെംഗളൂരുവിൽ വഴിയോര മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ

നിലവിൽ നാല് ലക്ഷത്തോളം പേർ ദിവസവും മെട്രോയുടെ രണ്ട് ലൈനിലുമായി യാത്ര ചെയ്യുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് ടൗണ്‍ഷിപ്പില്‍ വീടു വേണമെന്ന് ശ്രുതി, നല്‍കാനാവില്ലെന്ന് മന്ത്രിസഭാ യോഗം
[masterslider id="10"]

Related posts

Click Here to Follow Us