ബെംഗളൂരു : നഗരത്തിലെ സമീപത്തുള്ള വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിലേക്ക് (നന്ദി ബെട്ടെ ) സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഹോർട്ടികൾച്ചർ വകുപ്പ്.
അവധിദിവസങ്ങളിൽ സഞ്ചാരികൾ അധികമായതിനാൽ പാർക്കിംഗ് സ്ഥലം ലഭിക്കാത്തതിനെ തുടർന്നാണ് പുതിയ നടപടി.
ചുരത്തിനു താഴെ സ്വകാര്യ വാഹനം നിർത്തി സന്ദർശകരെ കർണാടക ആർ ടി സി ബസ്സിൽ മലമുകളിൽ എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
നഗരത്തിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള ചിക്കബല്ലാപുര ജില്ലയിലെ നന്ദിഹിൽസിൽ സൂര്യോദയം കാണാൻ മാത്രം നൂറുകണക്കിന് പേരാണ് പ്രതിദിനം എത്തുന്നത്.
ബംഗളൂരു ചിക്കബല്ലാപുര, ദൊഡ്ഡബല്ലാപുര എന്നിവിടങ്ങളിൽനിന്ന് ചുരുക്കം കെ എസ് ആർ ടി സി ഓർഡിനറി സർവീസുകൾ ആണ് നന്ദിഹിൽസിലേക്ക് ഇപ്പോൾ ഉള്ളത്.
ഇതുകൊണ്ടുതന്നെ സന്ദർശകർ സ്വകാര്യവാഹനങ്ങളെ ആണ് കൂടുതലായി ആശ്രയിക്കുന്നത്.
സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് കൊണ്ട് വായുുമലിനീകരണത്തിലും കുറവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.