കോഹ്ലികു സെഞ്ചുറി ഇന്ത്യ മികച്ച സ്കോറിലേക്ക്

ആദ്യ ടെസ്റ്റില്‍ ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ കോഹ്ലി 3,000 റണ്‍സ് പിന്നിട്ടു. ആദ്യദിനം കളിയവസാനിക്കുമ്ബോള്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് നേടിയിട്ടുണ്ട്. കോഹ്ലി(143), രവിചന്ദ്ര അശ്വിന്‍(22) എന്നിവരാണ് ക്രീസില്‍. മുരളി വിജയ് (7), ചേതേശ്വര്‍ പുജാര (16), ശിഖര്‍ ധവാന്‍(84), അജിങ്ക്യ രഹാനെ(22) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഇന്ത്യന്‍ സ്കോര്‍ 14ല്‍ വിജയിയേയും 74ല്‍ പുജാരയേയും നഷ്ടമായി. പിന്നാലെയെത്തിയ രഹാനെയെ കൂട്ടുപിടിച്ച്‌ സ്കോര്‍ ഉയര്‍ത്തിയ ധവാനെയും ബിഷു മടക്കി. 105 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ നേടിയത്. പിന്നീട് ക്രീസിലെത്തിയ കോഹ്ലി മിന്നുന്ന ഫോമില്‍ ബാറ്റു വീശിയതോടെ ഇന്ത്യ മികച്ച ഫോമിലെത്തി. മത്സരത്തില്‍ ആറു റണ്‍സ് എടുത്തതോടെ ടെസ്റ്റില്‍ 3,000 റണ്‍സെന്ന നാഴികകല്ലും കോഹ്ലി പിന്നിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
[masterslider id="10"]

Related posts