“പുറത്തുനിന്നു നോക്കുന്നവർക്കു ഞാൻ മുഖ്യമന്ത്രിയാണ്.എന്നാൽ ദിവസവും വേദനയിലൂടെയാണു കടന്നുപോകുന്നത്.വേദന പുറത്തു പറയാനും കഴിയില്ല”ഏതൊരാളുടെയും കരളലിയിപ്പിക്കുന്ന കദനകഥ വിവരിച്ച് കുമാരസ്വാമി.

ബെംഗളൂരു :കർണാടകയിൽ സഖ്യകക്ഷികളായ കോൺഗ്രസും ജനതാദളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ സഖ്യസർക്കാരിനെ നിലനിർത്തുന്നതിലുള്ള വിഷമതകൾ പറയാതെ പറഞ്ഞ് മുഖ്യമന്ത്രി കുമാരസ്വാമി. ‘പുറത്തുനിന്നു നോക്കുന്നവർക്കു ഞാൻ മുഖ്യമന്ത്രിയാണ്. എന്നാൽ ദിവസവും വേദനയിലൂടെയാണു കടന്നുപോകുന്നത്. വേദന പുറത്തു പറയാനും കഴിയില്ല . കാരണം അതു പറഞ്ഞാൽ ആരാണു ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക’– കുമാരസ്വാമി ചോദിച്ചു.

ഭരണസംവിധാനങ്ങൾ നല്ലരീതിയിൽ മുന്നോട്ടുപോകണം. അതിനായി സർക്കാർ സുരക്ഷിതമാണെന്ന ആത്മവിശ്വാസം ഉദ്യോഗസ്ഥരിൽ നിറയ്ക്കണം. അതു തന്റെ കടമയാണെന്നും കുമാരസ്വാമി പറഞ്ഞു. സഖ്യസർക്കാരിന്റെ വിഷമതകളെക്കുറിച്ച് ഇതാദ്യമായല്ല കുമാരസ്വാമി തുറന്നടിക്കുന്നത്.

  ബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക; ഫ്രീഡം പാർക്ക് പരിസരത്ത് ഗതാഗത നിയന്ത്രണം

നേരത്തേ ബെംഗളൂരുവിൽ നടന്നൊരു ചടങ്ങിൽ കുമാരസ്വാമി തന്റെ പ്രയാസം തുറന്നുപറഞ്ഞിരുന്നു. ‘കൂട്ടത്തിൽ നിന്നൊരു സഹോദരൻ മുഖ്യമന്ത്രിയായ സന്തോഷത്തിൽ എന്നെ സ്വാഗതം ചെയ്യാൻ പൂക്കളുമായി നിൽക്കുകയാണു നിങ്ങൾ. നിങ്ങളെല്ലാവരും സന്തോഷവാന്മാരാണ്, എന്നാൽ ഞാൻ അല്ല.

എനിക്ക് ഒരു സഖ്യസർക്കാരിന്റെ വിഷമതകൾ അറിയാം. പരമശിവനെപ്പോലെ ഞാൻ അതെല്ലാം സ്വയം വിഴുങ്ങുകയാണ്’–കുമാരസ്വാമി അന്ന് പറഞ്ഞു. മുഖ്യമന്ത്രി പദവി പൂക്കൾക്കൊണ്ടല്ല മുള്ളുകൾ കൊണ്ടു നിറഞ്ഞതാണെന്നു മറ്റൊരു ചടങ്ങിൽ കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഭിനയം പഠിപ്പിക്കാൻ 42 ലക്ഷം ചെലവാക്കി; എന്നെ ചതിച്ചു സിനിമ പ്രതിസന്ധിയിൽ; ആശങ്ക പങ്കുവെച്ച് സംവിധായകൻ സനോജ് മിശ്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റി; രാജീവ് ചന്ദ്രശേഖർ
[masterslider id="10"]

Related posts

Click Here to Follow Us