കയ്യെത്തുംദൂരത്തു വീണ്ടും ജയം കൈവിട്ട് ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ജയിക്കുമെന്ന് തോന്നിച്ച മല്‍സരത്തില്‍ അവസാന ആറു മിനിറ്റിനിടെ വഴങ്ങിയ ഗോളില്‍ ഡല്‍ഹി ഡൈനാമോസുമായി മഞ്ഞപ്പട 1-1ന്റെ സമനില കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു.

മുംബൈ സിറ്റിക്കെതിരായ തൊട്ടുമുമ്പത്തെ കളിയുടെ തനിയാവര്‍ത്തനം കൂടിയായിരുന്നു ഇത്. അന്നും അവസാന മിനിറ്റുകിലാണ് ലീഡ് കൈവിട്ട് ബ്ലാസ്റ്റേഴ്‌സ് സമനില സമ്മതിച്ചത്. ഗോള്‍രഹിതമായ ഒന്നാം പകുതിക്കു ശേഷം 48ാം മിനിറ്റില്‍ മലയാളി താരം സികെ വിനീതിലൂടെയാണ് മഞ്ഞപ്പട അക്കൗണ്ട് തുറക്കുന്നത്. സീസണില്‍ താരത്തിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്. ഈ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് 1-0ന്റെ ജയം നേടുമെന്ന് ഉറപ്പിച്ചിരിക്കെയാണ് 84ാം മിനിറ്റില്‍ ഡല്‍ഹിയുടെ സമനില ഗോള്‍ പിറന്നത്. ഡല്‍ഹിയുടെ സമനില ഗോള്‍ ആന്‍ഡ്രിയ കലുഡെറോവിച്ചിന്റെ വകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കഠിനവെയിലിൽ വെന്തുരുകി ബെംഗളൂരുവിലെ ശുചീകരണ തൊഴിലാളികൾ; ജോലിസമയം ക്രമീകരിക്കണമെന്ന് ആവശ്യം
  നിങ്ങളുടെ അരുമകളുടെ അമിതവണ്ണം: ഭക്ഷണം കുറച്ചതുകൊണ്ട് മാത്രം പരിഹാരമാകില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts