ദാമോദരന്റെ നിയമോപദേശക പദവി: സര്‍ക്കാരിന്റെ നിലപാട് മാറ്റം ജനങ്ങളുടെ വിജയം

കൊച്ചി: എം.കെ.ദാമോദരൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശക പദവി ഏറ്റെടുക്കില്ല എന്ന സർക്കാരിന്റെ വെളിപ്പെടുത്തൽ കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

നിയമവിധേയമല്ലാതെ വ്യവസ്ഥകളെ വെല്ലുവിളിച്ചു കൊണ്ട് പിൻവാതിലിലൂടെ നിയമോപദേശക പദവിയിലേക്ക് നിയമിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെയാണ് ഇവിടെ ഇല്ലാതാക്കിയിരിക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. കോടതിയിൽ ഹര്‍ജി കൊടുത്തയുടനെ തന്നെ സർക്കാർ നിലപാടു മാറ്റിയത് നിയമന ഉത്തരവ് നിയമവിരുദ്ധമാണ് എന്ന് വ്യക്തമായി അറിയാവുന്നതു കൊണ്ടു തന്നെയാണ്.

  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ

ഈ വിഷയത്തിൽ സർക്കാർ വൈകിയാണെങ്കിലും തെറ്റു തിരുത്താൻ തയ്യാറായത് ശ്ലാഘനീയമാണ്. നിയമവ്യവസ്ഥകളെയും പൊതുജനങ്ങളെയും അവഗണിച്ചു കൊണ്ടു സർക്കാർ നടത്തുന്ന ഓരോ നീക്കത്തിനെതിരെയും ഞങ്ങളുടെ സമരം തുടരുക തന്നെ ചെയ്യുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts