തിരുവല്ലയിലേക്ക് പോകുകയായിരുന്ന യാത്രാ ട്രാവൽസിന്റെ ബസ് സേലത്തിനടുത്ത് വച്ച് അപകടത്തിൽ പെട്ടു;ഏഴു മരണം;37 പേർക്ക് പരിക്കേറ്റു.

സേലം: സേലത്ത് സ്വകാര്യബസ് അപകടത്തില്‍പ്പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം.

മരിച്ചവരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് സൂചന. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശി ജിമ്മി ജേക്കബിനെയാണ് തിരിച്ചറിഞ്ഞത്.

ബെംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി

കൃഷ്ണഗിരിയിലേക്ക് പോയ സ്വകാര്യബസ് മുമ്പിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡര്‍ മറികടന്ന് എതിരെ വരികയായിരുന്ന ട്രാവല്‍സില്‍ ഇടിക്കുകയായിരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ച കുട്ടി
അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്ന ഒരു ആണ്‍കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. കുട്ടിയുടെ കൂടെയുള്ളവരെക്കുറിച്ച് വിവരങ്ങളില്ല.

അപകടം നടന്ന വിവരമറിഞ്ഞയുടന്‍ സേലം ജില്ലാകലക്ടര്‍ രോഹിണി മറ്റ് അധികൃതര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. പരിക്കേറ്റവരെ സേലം സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
[masterslider id="10"]

Related posts