ബെംഗലൂരു : ഉദ്യാന നഗരിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ..ബെന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്ക് ..സഞ്ചാരികളെ വാഹനത്തില്‍ കയറ്റി മൃഗങ്ങള്‍ തിങ്ങി നിറഞ്ഞ കാടിനുള്ളിലൂടെയുള്ള ചുറ്റിയടിക്കല്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണം …അവധി ദിവസങ്ങളില്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ സന്ദര്‍ശനം വളരെയേറെയാണ്..എന്നാല്‍ പലപ്പോഴായി ഉയരുന്ന ഒരു പ്രധാന പരാതി എന്തെന്നാല്‍ അനിമല്‍ സഫാരിക്ക് ടിക്കറ്റ് എടുത്തു വാഹനത്തിനു വേണ്ടിയുള്ള ഈ കാത്തിരിപ്പ് തന്നെയാണ്…ചിലപ്പോള്‍ രണ്ടും മൂന്നും മണിക്കൂര്‍ വരെ ഈ ക്യൂ നീണ്ടും പോകും ..
..പക്ഷെ ഈ സമയ നഷ്ടത്തിന് ഫലപ്രദമായ ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് അധികൃതര്‍ …”തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ ഭക്ത ജനങ്ങളുടെ തിരക്കിനെ മറികടക്കാന്‍ ബോര്‍ഡ് പ്രാബല്യത്തില്‍ കൊണ്ടുവന്ന അതെ രീതിയാണ് ഇത് .. സഞ്ചാരികള്‍ക്ക് സ്ഥലത്ത് നിന്നും വ്യക്തമായ സമയം ക്രമീകരിച്ചു നല്‍കി എല്ലാവര്ക്കും കാഴ്ചകള്‍ അനുഭവ ഭേദ്യമാക്കാനുള്ള ഈ നീക്കം … കൌണ്ടറില്‍ നിന്നും ടിക്കറ്റ് എടുക്കുന്ന സമയം തന്നെ മൊബൈലിലേക്ക് വ്യക്തമായ സമയം അറിയിച്ചു കൊണ്ടുള്ള മെസേജ് എത്തിച്ചേരും ..അതിനനുസരിച്ച് വാഹനങ്ങള്‍ എത്തിച്ചേരുന്ന സമയം നോക്കി സ്ഥലത്ത് നിന്നും നീങ്ങി തുടങ്ങാം ..സാധാരണ ദിവസങ്ങളില്‍ ശരാശരി 1500 ഓളം വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന പാര്‍ക്കില്‍ അവധി ദിനത്തില്‍ അതില്‍ നാലായിരത്തോളം നീളും …