ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കായി ഏകീകൃത ആപ്പ്: ‘യൂണിഫൈഡ് ഭാരത് ഇ-ചാർജ്’ ബെംഗളൂരുവിൽ ലോഞ്ച് ചെയ്യുന്നു

ബെംഗളൂരു: രാജ്യത്തെ ഇലക്ട്രിക് വാഹന മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം വികസിപ്പിച്ച ഏകീകൃത ഇവി ചാർജിംഗ് ആപ്ലിക്കേഷൻ ‘യൂണിഫൈഡ് ഭാരത് ഇ-ചാർജ്’ (UBC) ചൊവ്വാഴ്ച ബെംഗളൂരുവിൽ പുറത്തിറക്കും. കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് ആപ്പ് ഉദ്ഘാടനം ചെയ്യുന്നത്. പിഎം ഇ-ഡ്രൈവ് (PM E-DRIVE) പദ്ധതിയുടെ ഭാഗമായി ‘രാജ്യവ്യാപകമായ ഇവി ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കൽ’ എന്ന വിഷയത്തിൽ മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടക്കുക.

  ഷിംലയോ അതോ ബെംഗളൂരുവോ? സിലിക്കൺ സിറ്റിയിലെ ഈ മാറ്റത്തിന് പിന്നിൽ; കൂടെ ചിരിപ്പിക്കുന്ന ട്രോളുകളും

ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് യുപിഐ (UPI) കൊണ്ടുവന്നതിന് സമാനമായ മാറ്റമാണ് ഇവി ചാർജിംഗ് രംഗത്ത് ഈ ആപ്പിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ വിവിധ കമ്പനികളുടെ ചാർജിംഗ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നതിന് വ്യത്യസ്ത ആപ്പുകളും വാലറ്റുകളും ആവശ്യമായ സാഹചര്യമാണുള്ളത്. എന്നാൽ പുതിയ പ്ലാറ്റ്‌ഫോം നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് രാജ്യത്തെ ഏത് ചാർജിംഗ് നെറ്റ്‌വർക്കും ഒരൊറ്റ ആപ്പിലൂടെ കണ്ടെത്താനും ഉപയോഗിക്കാനും സാധിക്കും.

ഘനവ്യവസായ മന്ത്രാലയവും എൻ.ബി.എസ്.എൽ, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) എന്നിവയും സംയുക്തമായാണ് ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തത്. ചാർജിംഗ് സ്റ്റേഷനുകളുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കാനും വിവിധ ഓപ്പറേറ്റർമാരുടെ സേവനങ്ങൾ ഒരേ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കാനും ഡിജിറ്റൽ പേയ്മെന്റുകൾ തടസ്സമില്ലാതെ നടത്താനും ഈ ആപ്പ് വഴി സാധിക്കും. ഇന്ത്യയുടെ ഇലക്ട്രിക് യാത്രാ സൗകര്യങ്ങൾ കൂടുതൽ ലളിതമാക്കുന്നതിൽ ഈ ഏകീകൃത സംവിധാനം വലിയൊരു നാഴികക്കല്ലാകുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
[masterslider id="10"]

Related posts