വിജയിയുടെ വസതിയിൽ തൃഷയെത്തി; വീണ്ടും ചൂടുപിടിച്ച് ചര്‍ച്ചകള്‍

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കെ, രാഷ്ട്രീയ കേന്ദ്രങ്ങളെയും ആരാധകരെയും ഒരുപോലെ ആകാംക്ഷയിലാഴ്ത്തി നടി തൃഷ കൃഷ്ണൻ നടനും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ വിജയിന്റെ വസതി സന്ദർശിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് താരം ചെന്നൈയിലെ വിജയിന്റെ വീട്ടിലെത്തിയത്. വസതിക്ക് പുറത്ത് തടിച്ചുകൂടിയ മാധ്യമപ്രവർത്തകർക്ക് നേരെ പുഞ്ചിരിച്ചുകൊണ്ടാണ് താരം അകത്തേക്ക് പോയത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന നിർണ്ണായക ദിനത്തിൽ തന്നെ തൃഷ വിജയിയെ കാണാനെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. നിലവിലെ സൂചനകൾ പ്രകാരം വിജയിന്റെ പാർട്ടിയായ ടി.വി.കെ തമിഴ്നാട്ടിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. 234 സീറ്റുകളിൽ 106 ഇടത്തും പാർട്ടി ലീഡ് ചെയ്യുന്നുണ്ട്.

  സ്വകാര്യ ലക്ഷ്വറി ബസും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; നാല് യാത്രക്കാർ വെന്തുമരിച്ചു, പത്തുപേർക്ക് പരിക്ക്

തിരുച്ചിറപ്പള്ളി ഈസ്റ്റിൽ വിജയിക്ക് ലീഡ്
പാർട്ടി അധ്യക്ഷൻ വിജയ് മത്സരിക്കുന്ന തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ഒന്നാം ഘട്ട വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 6499 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിൽ അദ്ദേഹം മുന്നിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 105 സീറ്റുകളിലാണ് ടി.വി.കെ ആധിപത്യം തുടരുന്നത്. തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടി.വി.കെ മാറുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.

ടി.വി.കെ ആസ്ഥാനത്ത് ആഘോഷം
പാർട്ടിയുടെ അപ്രതീക്ഷിത മുന്നേറ്റത്തിൽ ആവേശഭരിതരായ പ്രവർത്തകർ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തിന് മുന്നിൽ വലിയ ആഘോഷങ്ങൾ തുടങ്ങി. മധുരം വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ വിളിച്ചും പതാകകൾ വീശിയും പ്രവർത്തകർ വിജയാഘോഷത്തിൽ പങ്കുചേരുകയാണ്.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

അതേസമയം, മറ്റ് കക്ഷികളിൽ എ.ഐ.എ.ഡി.എം.കെ 64 സീറ്റുകളിലും ഡി.എം.കെ 44 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. ഐ.എൻ.സി അഞ്ച് സീറ്റുകളിലും പി.എം.കെ നാല് സീറ്റുകളിലും ബി.ജെ.പി മൂന്ന് സീറ്റുകളിലുമാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനാൽ ഫലസൂചനകളിൽ ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കാം. ഔദ്യോഗികമായ അന്തിമ ഫലം വൈകുന്നേരത്തോടെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts