ബെംഗളൂരു: മണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കിൽ ബെലഗോളയ്ക്ക് സമീപമുള്ള എഡമുറിയിൽ കാവേരി നദിയിൽ വീണ് ബെംഗളൂരുവിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ബെംഗളൂരു രാമമൂർത്തി നഗർ സ്വദേശി പാണ്ഡ്യന്റെ മകൻ പി. വിഘ്നേഷ് (27) ആണ് മരിച്ചത്. ഇൻഫോസിസ് ജീവനക്കാരനാണ് വിഘ്നേഷ്.
മൂന്ന് സുഹൃത്തുക്കൾക്കൊപ്പം എഡമുറി വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയതായിരുന്നു വിഘ്നേഷ്. നദിയിൽ കുളിക്കാനിറങ്ങിയ ഇദ്ദേഹം ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു. കെ.ആർ.എസ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
