ബെംഗളൂരുവിൽ തെരുവ് കച്ചവടത്തിന് പൂട്ടിടുന്നു; സർക്കാരിന്റേത് ‘ചതി’യെന്ന് സംഘടന, നഗരം സ്തംഭിപ്പിക്കുമെന്ന് മുന്നറിയിപ്പ്

ബംഗളൂരു: നഗരത്തിലെ പ്രധാന റോഡുകളിലും ഉപറോഡുകളിലും തെരുവ് കച്ചവടം നിരോധിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സർക്കാരിന്റെ പുതിയ നയം ദരിദ്രരോടുള്ള വഞ്ചനയാണെന്നും നഗരത്തെ സമ്പന്നർക്ക് വേണ്ടി മാത്രമായി മാറ്റാനുള്ള ഗൂഢാലോചനയാണിതെന്നും ‘കർണാടക പ്രഗതിപര ബീദി വ്യാപാരിഗള സംഘ’ ആരോപിച്ചു.

നിർദ്ദിഷ്ട ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (GBA) ഈ നീക്കത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നഗരവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. കാൽനടയാത്രക്കാർക്കായി ഫുട്പാത്തുകൾ ഒഴിപ്പിക്കുമെന്നും കച്ചവടക്കാരെ പ്രത്യേക മേഖലകളിലേക്ക് (Vending Zones) മാറ്റുമെന്നും കഴിഞ്ഞ വെള്ളിയാഴ്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ തർക്കം ഉടലെടുത്തത്.

നിയമവിരുദ്ധമെന്ന് സംഘടന
സർക്കാരിന്റെ ഈ തീരുമാനം 2014-ലെ തെരുവ് കച്ചവടക്കാരുടെ (ഉപജീവന സംരക്ഷണവും നിയന്ത്രണവും) നിയമത്തിന് വിരുദ്ധമാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. തെരുവ് കച്ചവടം നിയമപരമായ അവകാശമാണെന്നും ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ‘ടൗൺ വെൻഡിംഗ് കമ്മിറ്റികൾ’ (TVC) ആണ് എടുക്കേണ്ടതെന്നും സംഘടന പറഞ്ഞു.

  സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ബെംഗളൂരുവിലും മഴയ്ക്ക് സാധ്യത

എന്നാൽ പുതിയ തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തരം കമ്മിറ്റികൾ ഇതുവരെ രൂപീകരിച്ചിട്ടില്ല. നിയമം വന്ന് പത്ത് വർഷം കഴിഞ്ഞിട്ടും ആയിരക്കണക്കിന് കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡുകളോ ഔദ്യോഗിക സർവേകളിൽ സ്ഥാനമോ ലഭിച്ചിട്ടില്ല. സർക്കാരിന്റെ പരാജയത്തിന് പാവപ്പെട്ട കച്ചവടക്കാരെ ശിക്ഷിക്കുകയാണെന്നും അവർ ആരോപിച്ചു.

യഥാർത്ഥ തടസ്സം കച്ചവടക്കാരല്ല
കാൽനടയാത്രക്കാർക്ക് തടസ്സം കച്ചവടക്കാരാണെന്ന വാദത്തെ സംഘടന ശക്തമായി എതിർത്തു. നഗരത്തിലെ 63 ലക്ഷത്തോളം വരുന്ന സ്വകാര്യ വാഹനങ്ങളാണ് യഥാർത്ഥ പ്രതിസന്ധി.

  കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം

“സമ്പന്നരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗജന്യമായി സ്ഥലം നൽകുന്ന നഗരത്തിന്, പാവപ്പെട്ടവരുടെ ഉപജീവനത്തിനായി കുറഞ്ഞ സ്ഥലം നൽകാൻ കഴിയില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല.”

ഹോട്ടലുകളുടെ കൈയേറ്റം, നിയമവിരുദ്ധമായ ട്രാൻസ്‌ഫോർമറുകൾ, സമ്പന്നരുടെ സ്വകാര്യ പാർക്കിംഗ് എന്നിവയാണ് ഫുട്പാത്തുകൾ ഇല്ലാതാക്കിയത്. കാറുകൾക്കായി റോഡ് വീതികൂട്ടുന്നതാണ് കാൽനടയാത്രക്കാർക്ക് തിരിച്ചടിയായതെന്നും അവർ കൂട്ടിച്ചേർത്തു.

പാശ്വവൽക്കരിക്കപ്പെട്ടവർ ദുരിതത്തിൽ
ഓരോ ദിവസവും കച്ചവടത്തിന് ശേഷം വണ്ടികൾ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന പുതിയ നിർദ്ദേശം പ്രായമായവർക്കും ചെറിയ വാടകവീടുകളിൽ താമസിക്കുന്നവർക്കും വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. കച്ചവടക്കാരെ ഒഴിപ്പിച്ചുക്കൊണ്ട് ബംഗളൂരുവിനെ ‘വേൾഡ് ക്ലാസ് സിറ്റി’ ആക്കാൻ കഴിയില്ലെന്നും 2014-ലെ നിയമം പൂർണ്ണമായി നടപ്പിലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സമയം ലാഭിക്കാൻ ഇരട്ടി ദൂരം; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് യുവതി കണ്ടെത്തിയ പരിഹാരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us