ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ഡെന്‍മാര്‍ക്ക് നോക്കൗട്ട് റൗണ്ടില്‍ കടന്നു.

മോസ്‌കോ: ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ഡെന്‍മാര്‍ക്ക് നോക്കൗട്ട് റൗണ്ടില്‍ കടന്നു. ഡെന്‍മാര്‍ക്കുമായുള്ള സമനിലയോടെ ഏഴു പോയിന്റോടെ ഫ്രാന്‍സ് ഗ്രൂപ്പ് ചാംപ്യന്‍മാരായി. രണ്ടു സമനിലയും ഒരു ജയവുമടക്കം അഞ്ചു പോയിന്റ് നേടിയ ഡെന്‍മാര്‍ക്ക് ഗ്രൂപ്പില്‍ റണ്ണറപ്പായി നോക്കൗട്ട് റൗണ്ടിലേക്കു മുന്നേറി. ഡെന്‍മാര്‍ക്കിനെതിരേ ഫ്രാന്‍സിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ലഭിച്ച ഗോളവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ഫ്രാന്‍സിനായില്ല.

  ലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ

നേരത്തെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഫ്രാന്‍സും പരാജയപ്പെട്ടാല്‍ പോലും പ്രീ ക്വാര്‍ട്ടറിലേക്ക് സാധ്യതയുണ്ടായിരുന്ന ഡെന്‍മാര്‍ക്കും അലസമായ പ്രകടനമാണ് ലുസ്‌നിക്കി സ്റ്റേഡിയത്തില്‍ കാഴ്ചവെച്ചത്. വിരലിലെണ്ണാവുന്ന മുന്നേറ്റങ്ങളൊഴിച്ച് മത്സരത്തിന് കാര്യമായ ഓളം സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും ആയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us