വഴിയിലാവില്ല യാത്ര; ബെംഗളൂരുവിലെ ബിഎംടിസി ബസുകൾ അടിമുടി മാറുന്നു

ബെംഗളുരു: ഈ വര്‍ഷം ബെംഗളൂരു മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബി എംടിസി) 2000 പഴയ ബസുകള്‍ പിന്‍വലിച്ച് പുതിയ ഇലക്ട്രിക് ബസുകള്‍ ഇറക്കും. മലിനീകരണം കുറയ്ക്കാനും യാത്രാസൗകര്യം മെച്ചപ്പെടുത്താനും സുരക്ഷ ശക്തമാക്കാനും ലക്ഷ്യമിട്ടാണി തെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.

നിലവിലെ പല ബസുകളും പഴയതാണ്. ഓട്ടത്തിനിടെ തക രാര്‍ സംഭവിച്ച് യാത്രക്കാര്‍ വഴി യില്‍ കുടുങ്ങുന്നതു പതിവാണ്. അപകടത്തില്‍പ്പെടാറുമുണ്ട്. ബസുകള്‍ വാടകയ്‌ക്കെടുക്കാ നാണു നീക്കം. ഡ്രൈവര്‍മാരെ പുറംകരാര്‍ വഴി നിയമിക്കുന്നതി നാല്‍ ബിഎംടിസിയും ഡ്രൈവര്‍മാരും തമ്മില്‍ നേരിട്ട് ബന്ധം ഉണ്ടാകില്ല.

  വിവാഹത്തിന് മദ്യം വിളമ്പിയില്ല; വേദിയില്‍ വച്ച് വധുവരന്‍മാരെ തല്ലി അയല്‍വാസികള്‍

ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം

അപകടങ്ങള്‍ കുറയ്ക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് നിലവില്‍ നല്‍കുന്നതിനേക്കാള്‍ വിദഗ്ധ പരി ശീലനം നല്‍കും. ആദ്യം നഗരത്തിനു പുറത്ത് 6 മാസം പരിശീലനം നല്‍കും. തുടര്‍ന്ന് നഗരത്തിനുള്ളില്‍ വിപുലമായ ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്തും.

പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വി വിധ ഗ്രേഡുകളായി തിരിച്ചാകും നിയമിക്കുക. 2023ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷം 7800 പുതിയ ബസുകള്‍ ഇറക്കിയിട്ടുണ്ട്. ശക്തി പദ്ധതി ഏര്‍പ്പെടുത്തിയതോടെ ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. അപകടത്തില്‍പ്പെടുന്നവരുടെ കുടുംബത്തിന് നേരിട്ട് നഷ്ടപരി ഹാരം നല്‍കുന്നതു പരിഗണിക്കു കയാണെന്ന് മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴ; ചൂടിന് ആശ്വാസം, ലഭിച്ചത് മാർച്ചിലെ ശരാശരിയേക്കാൾ ഇരട്ടി മഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മതിൽ ദുരന്തം: രണ്ട് മലയാളികൾ അടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവം; നൊമ്പരക്കാഴ്ചയായി വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us