ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16കാരിക്ക് നേരെ പീഡന ശ്രമം; ഒളിവിലായിരുന്ന ജ്യോത്സ്യൻ മുരാരി തന്ത്രി അറസ്റ്റിൽ

കൊല്ലം: ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു കേസിൽ മുരാരി തന്ത്രി എന്നറിയപ്പെടുന്ന ജ്യോത്സ്യൻ രാജന്‍ ബാബു അറസ്റ്റിൽ.

കഴിഞ്ഞദിവസമായിരുന്നു 16 കാരിയെ ബാധയൊഴിപ്പിക്കാൻ എന്ന വ്യാജേനെ വീടിനുള്ളിൽ വച്ചു കടന്നുപിടിക്കാൻ ശ്രമിച്ചത്. പിന്നീട് ഇയാൾ ഒൾവിൽ പോവുകയായിരുന്നു.

പുത്തൂർ വേണ്ടാർ സ്വദേശിയാണ് രാജൻ ബാബു. ബാധ ഒഴിപ്പിക്കാനായി അമ്മയോടൊപ്പമാണ് പെണ്‍കുട്ടി മുരാരി തന്ത്രിയുടെ അടുത്തെത്തിയത്. പൂജയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് അമ്മയെ പുറത്തിരുത്തിയ ശേഷം പെണ്‍കുട്ടിയെ ഇയാള്‍ മുറിക്കുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു.

  ജനം ആഗ്രഹിക്കുന്നത് തുടര്‍ഭരണം; വോട്ട് ചെയ്ത് മുഖ്യമന്ത്രി

തുടര്‍ന്ന് പെണ്‍കുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഭയന്ന പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് ഓടി.

ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതി തന്റെ വീടിന്റെ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടിരുന്നു. പുത്തൂർ പോലിസ് പോക്സോ കേസ് രജിസ്റ്റർചെയ്തതോടെ ഒളിവിൽ പോയ രാജൻ ബാബുവിനെ ഭരണിക്കാവിൽ നിന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ ബിജെപി പ്രതിഷേധാപ്രകടനം നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഞ്ചിലേറെ സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിൽ ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ലഗേജ് പേടി വേണ്ട; വെറും 40 രൂപയ്ക്ക് ബസ് സ്റ്റേഷനിൽ അത്യാധുനിക ഡിജിറ്റൽ ലോക്കറുകൾ സജ്ജം
[masterslider id="10"]

Related posts

Click Here to Follow Us