ഇനി മാറ്റങ്ങളുടെ കാലം; വിധവകളുടെ ആഭരണങ്ങള്‍ പരസ്യമായി പൊട്ടിച്ച് മാറ്റില്ല;

മുംബൈ; വിധവകളുടെ ആഭരണങ്ങള്‍ പരസ്യമായി എടുത്തു മാറ്റുന്ന ആചാരം നാസിക് ജില്ലയിലെ 915 ഗ്രാമങ്ങളില്‍ ഇനിയുണ്ടാകില്ല.

ഭര്‍ത്താവ് മരിക്കുന്നതോടെ ഗ്രാമീണര്‍ ഒത്തുകൂടി താലി നീക്കം ചെയ്യുക, വളകള്‍ പൊട്ടിക്കുക, മറ്റ് ആഭരണങ്ങള്‍ അഴിച്ചെടുക്കുക, നെറ്റിയിലെ കുങ്കുമം മായ്ക്കുക തുടങ്ങിയ ആചാരങ്ങളാണു ഇനി വേണ്ടെന്നു തീരുമാനിച്ചത്.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

ആഘോഷങ്ങളില്‍ നിന്നു വിധവകളെ മാറ്റിനിര്‍ത്തുന്ന രീതിയും മാറ്റും. നാസിക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൂന്നു മാസ ത്തിലേറെയായി നടത്തിയ ബോധവല്‍ക്കരണമാണു വിജയം കണ്ടത്.

സ്ത്രീകള്‍ക്കു സ്വയം തൊഴില്‍ അവസരങ്ങള്‍, വായ്പകള്‍, കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവ ഉറപ്പു നല്‍കുകയും ചെയ്തു.

വിധവ കള്‍ക്ക് എതിരെ നിലനില്‍ക്കുന്ന സാമൂഹിക അവഗണന ഇല്ലാതാക്കാന്‍ സമഗ്രമായ പദ്ധതിയാണു
നടപ്പാലാക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts