എറണാകുളം വന്ദേഭാരത് എക്‌സ്പ്രസിൽ നാട്ടിലേക്കുള്ള ക്രിസ്മസ് യാത്ര; ടിക്കറ്റ് കിട്ടാനില്ല ; കോച്ചുകളുടെ എണ്ണം കൂറ്റൻ ആവശ്യം ശക്തം

ബെംഗളൂരു: ഡിസംബര്‍ പിറന്നപ്പോള്‍ തന്നെ കെഎസ്ആര്‍ ബെംഗളൂരു – എറണാകുളം വന്ദേഭാരത് എക്‌സപ്രസിലെ ക്രിസ്മസ് ദിന ബുക്കിങ് പൂര്‍ത്തിയായി.

ക്രിസ്മസിന് 24 ദിവസം ബാക്കി നില്‍ക്കെ ടിക്കറ്റ് തീര്‍ന്നതിനാല്‍ നിലവിലെ 8 കോച്ച് 16 ആക്കണമെന്ന ആവശ്യം ശ്കതമാണ്. വെയ്റ്റ് ലിസ്റ്റ് പരിധി പിന്നിട്ടതോടെ 20,25 ദിവസങ്ങളില്‍ ടിക്കറ്റ് കിട്ടാനില്ല. 20 മുതല്‍ 30 വരെയുളള ദിവസങ്ങളില്‍ ചെയര്‍കാറിലെ വെയ്റ്റ് ലിസ്റ്റ് 100 കടന്നു.

  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു

എറണാകുളത്ത് നിന്നുളള മടക്കസര്‍വ്വീസില്‍ 28, ജനുവരി 4 ദിവസങ്ങളിലെ ബുക്കിങ്ങും നിര്‍ത്തി. കഴിഞ്ഞ മാസം 11ന് പതിവ് സര്‍വ്വീസ് ആരംഭിച്ച ബെംഗളൂരു – എറണാകുളം വന്ദേഭാരതില്‍ ആദ്യ ദിവസം മുതല്‍ ഇരുവശങ്ങളിലേക്കുമുളള ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റ് തീര്‍ന്നിരുന്നു.

കെഎസ്ആര്‍ ബെംഗളൂരു – വന്ദേഭാരത് എക്‌സ്പ്രസ് (26651) രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളം ജംഗ്ഷനിലെത്തും. തിരിച്ച് കെഎസ്ആര്‍ ബെംഗളൂരു – വന്ദേഭാരത് എക്‌സ്പ്രസ്  (26652) 2.20ന് പുറപ്പെട്ട് രാത്രി 11ന് ബെംഗളൂരുവിലെത്തും. ബുധന്‍ ഒഴികെയുളള ദിവസങ്ങളിലാണ് സര്‍വ്വീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
[masterslider id="10"]

Related posts