ഭിന്നശേഷി കുട്ടികൾക്ക് നേരെ പീഡനം ; പോക്സോ കേസ് അധ്യാപകൻ പിടിയിൽ

ബെംഗളൂരു : ചാമരാജനഗർ ജില്ലയിലെ സ്വകാര്യ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകന്റെപേരിൽ പോക്സോ കേസ്.

ചാമരാജ്‌നഗർ എസ്‌പി ഡോ. ബി.ടി. കവിതയ്ക്കു ലഭിച്ച പരാതിയിലാണ് കേസെടുത്തത്. പോലീസ് സ്കൂൾ സന്ദർശിച്ച് ചില വിദ്യാർഥികളിൽനിന്ന് മൊഴിയെടുത്തതായി എസ്‌പി പറഞ്ഞു.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

സ്കൂളിൽ മുൻപ് പഠിച്ചിരുന്ന, പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മൊഴി ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുശേഷം പ്രതിയെ അറസ്റ്റുചെയ്യുമെന്നും എസ്‌പി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts