യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കി

തിരുവനന്തപുരം: വിഴിഞ്ഞം കരിച്ചയില്‍ യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കി. അർച്ചന ചന്ദ്ര (27) എന്ന യുവതിയാണ് മരിച്ചത്.

രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരൻ ഭുവനചന്ദ്ര(21)നും കിണറ്റില്‍ വീണിരുന്നു. ഇയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. വിഴിഞ്ഞത്തു നിന്നും പൂവാറില്‍ നിന്നും ഫയർഫോഴ്‌സ് സംഘം എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

അർച്ചനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിവാഹിതയായ അർച്ചനയ്ക്ക് രണ്ട് മക്കളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts