ചെന്നൈ-ബെംഗളൂരു ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ചെന്നൈ-ബെംഗളൂരു ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന രണ്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു കാറിന് തീപിടിച്ചു.

കാറുകളിലുണ്ടായിരുന്ന അഞ്ചുപേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. റാണിപേട്ട് വാലാജ വന്നിവേട്ടിൽ ആയിരുന്നു അപകടം.

ചെന്നൈയിൽനിന്ന് തിരുപ്പത്തൂരിലേക്ക് പോവുകയായിരുന്നു രണ്ടു കാറുകളാണ് അപകടത്തിൽപ്പെട്ടത്.

ഇതിൽ ഒന്നിന്റെ ഡ്രൈവർ ശങ്കറിന് നിയന്ത്രണം നഷ്‌ടപ്പെട്ട് മറ്റേ കാറിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഇടിച്ച കാറിന് തീപിടിച്ചു.

  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം

കാറുകളിലുണ്ടായിരുന്ന അഞ്ചുപേരും ഉടൻ പുറത്തിറങ്ങി രക്ഷപ്പെട്ടു. റാണിപേട്ടിൽനിന്നും അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ അണയ്ക്കുന്നതിന് മുൻപ് തന്നെ ഒരു കാർ പൂർണമായും കത്തിനശിച്ചിരുന്നു.

ഇതിനെ റോഡിൽനിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. വൈദ്യുതി ഷോർട്ട് സർകീറ്റാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വാലാജ പോലീസ് അന്വേഷണം നടത്തുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts