കേരള ആർടിസി മലപ്പുറം –ബെംഗളൂരു വാരാന്ത്യ ഡീലക്സ് സർവീസിന് തീരുമാനമായില്ല; ദുരിതത്തിലായി യാത്രക്കാർ

ബെംഗളൂരു: കഴിഞ്ഞ വർഷം അപകടത്തിൽപെട്ടതോടെ നിർത്തിയ കേരള ആർടിസിയുടെ മലപ്പുറം–ബെംഗളൂരു വാരാന്ത്യ ഡീലക്സ് സർവീസ് മാസങ്ങൾ കഴിഞ്ഞിട്ടും പുനരാരംഭിച്ചില്ല.

ബെംഗളൂരുവിൽ നിന്നു വെള്ളിയാഴ്ചകളിലും മലപ്പുറത്ത് നിന്നു ഞായറാഴ്ചകളിലുമാണു സർവീസ് നടത്തിയിരുന്നത്.

ഓണം, വിഷു, പെരുന്നാൾ തുടങ്ങിയ ഉത്സവ സീസണുകളിലും മികച്ച വരുമാനം ലഭിച്ചിരുന്ന സർവീസ് കഴിഞ്ഞ നവംബർ മുതൽ ഓടിയിട്ടില്ല.

കഴിഞ്ഞ ഒക്ടോബർ 28നു മണ്ഡ്യ മദ്ദൂരിനു സമീപം മലപ്പുറത്ത് നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന ബസ് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചിരുന്നു.

  ബെംഗളൂരു എഫ്.ആർ.ആർ.ഒ ഷെൽട്ടറിന്റെ ജനൽ തകർത്ത് നാല് വിദേശ വനിതകൾ ചാടിപ്പോയി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

കേരള ആർടിസി സർവീസുകൾ ഇല്ലാത്ത മലപ്പുറം–ബെംഗളൂരു റൂട്ടിൽ സ്വകാര്യ ബസുകളിൽ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്.

നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ, മഞ്ചേരി, മലപ്പുറം, അരീക്കോട്, എടവണ്ണപ്പാറ എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണു സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. സ്വകാര്യ ബസുകൾ വാരാന്ത്യങ്ങളിൽ എസി സ്ലീപ്പർ, സീറ്റർ വിഭാഗങ്ങളിലായി 6–10 വരെ സർവീസുകൾ ഓടിക്കുന്നുണ്ട്.

മലപ്പുറം ഡിപ്പോയ്ക്കു പുതിയ ബസ് ലഭിക്കാത്തതാണു സർവീസ് ആരംഭിക്കുന്നതിനു തടസ്സം. നേരത്തെ കാലപ്പഴക്കമേറിയ ഡീലക്സ് ബസ് ഉപയോഗിച്ചായിരുന്നു സർവീസ് നടത്തിയിരുന്നത്.

ജില്ലാ ആസ്ഥാനത്തു നിന്നുള്ളവർ ബെംഗളൂരുവിലേക്കുള്ള കേരള ആർടിസി ബസ് കയറാൻ പെരിന്തൽമണ്ണ, കോഴിക്കോട് എന്നിവിടങ്ങളെയാണ് ആശ്രയിക്കുന്നത്.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

രാത്രി 8.45നു ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട് മൈസൂരു, മാനന്തവാടി, കൽപറ്റ, താമരശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി വഴി രാവിലെ 6നു മലപ്പുറത്തും തിരിച്ചു മലപ്പുറത്ത് നിന്നു രാത്രി 8നു പുറപ്പെട്ട് രാവിലെ 5.30നു ബെംഗളൂരുവിലുമെത്തുന്ന രീതിയിലാണു സർവീസ് ക്രമീകരിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെട്രോളിന് 2.61 രൂപ കൂടി; രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന;
[masterslider id="10"]

Related posts