ബെംഗളൂരു : ഉത്തര കന്നട ജില്ലയിലെ ഭട്കൽ ടൗണിൽ തെരുവ് നായ്ക്കളെക്കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ.
കഴിഞ്ഞ 70 മണിക്കൂറിനുള്ളിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 15 ലധികം പേർക്കാണ് പരിക്ക് പറ്റിയത്.
താമസ സ്ഥലങ്ങൾ, കടകൾ എന്നിവിടങ്ങളിലായി നടന്ന് പോകുന്ന ആളുകളെയാണ് നായകൾ ഇത്തരത്തിൽ ആക്രമിക്കുന്നത്.
കടിയേറ്റവരിൽ കുട്ടികളും പ്രായമായവരുമാണ് ഇരകളിൽ ഭൂരിഭാഗവും പരിക്കേറ്റവർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്. ചികിത്സയുടെ ഭാഗമായി റാബിസ് വാക്സിനേഷനും നൽകി കഴിഞ്ഞു.
തെരുവ് നായ്ക്കളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ നാട്ടുകാർ പരാതി നൽകിയിരുന്നതായും എന്നാൽ നഗരസഭകൾ ഇത് അവഗണിച്ചതായും ജനങ്ങൾ ആരോപിക്കുന്നു.
അതെസമയം ആക്രമണകാരികളായ നായ്ക്കളെ തിരിച്ചറിയുന്നതിനും നീക്കം ചെയ്യുന്നതിനും മൃഗസംരക്ഷണ വകുപ്പ് സഹായിക്കുമെന്ന് കൂട്ടിച്ചേർത്തു.
പേവിഷബാധ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]