ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ കുട്ടി യാത്രക്കാർക്കായി പുതിയ സേവനം

ബെംഗളൂരു: ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മറ്റൊരു സേവനം കൂടി ആരംഭിക്കുകയാണ്. അതായത്, കുട്ടികളുമായി എത്തുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം ഒരു പുതിയ ട്രോളി സംവിധാനം ഒരുക്കിയിട്ടുണ്ട് .

കെമ്പെഗൗഡ വിമാനത്താവളത്തിൽ ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് എത്താറുള്ളത്. എന്നാൽ യാത്രക്കാർ തങ്ങളുടെ കുട്ടികളെ ലഗേജിനൊപ്പം കൊണ്ടുപോകാൻ പാടുപെടാറുണ്ടായിരുന്നു.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

ഈ സാഹചര്യത്തിൽ, യാത്രക്കാർക്കും സ്ത്രീകൾക്കും കുട്ടികളെ ലഗേജിനൊപ്പം കൊണ്ടുപോകുന്നതിനുള്ള സൗകര്യാർത്ഥം വിമാനത്താവള മാനേജ്മെന്റ് പുതിയ ട്രോളി സംവിധാനം ആരംഭിച്ചു.

വിമാനത്താവളത്തിലെ ടെർമിനൽ 01, 02 എന്നിവിടങ്ങളിൽ KIAB ബേബി കാരിയർ, ഹാൻഡ്‌ബാഗ് ട്രോളി സേവനം ആരംഭിച്ചു. പുതിയ ട്രോളിയിൽ 2 മാസം മുതൽ 4 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ഉൾക്കൊള്ളാൻ കഴിയും.

ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഇത് സൗകര്യപ്രദമായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പ്ലേറ്റിലെ ഭക്ഷണം സുരക്ഷിതമാണോ? മിന്നൽ പരിശോധനയുമായി റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
[masterslider id="10"]

Related posts