പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻശ്രമിച്ച പ്രതിയെ വെടിവെച്ചുകൊന്നു

ബെംഗളൂരു : ശിവമോഗ ജില്ലയിൽ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻശ്രമിച്ച പ്രതിയെ വെടിവെച്ചുകൊന്നു. ശിവമോഗ സ്വദേശി കൽക്കരെ മഞ്ചയെ(72) പോലീസിന് സ്വരക്ഷാർഥം വെടിവെക്കേണ്ടിവരുകയായിരുന്നെന്ന് എസ്‌പി ജി.കെ. മിഥുൻകുമാർ അറിയിച്ചു.

മോഷണം, വഞ്ചന, കൊലപാതകശ്രമം എന്നിവയടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഇയാൾ. വെള്ളിയാഴ്ച അറസ്റ്റുചെയ്യാനെത്തിയപ്പോൾ ഇയാൾ പോലീസിനെ ആക്രമിച്ചു. തുടർന്ന് എസ്‌ഐ നവീൻകുമാർ തിരിച്ച് വെടിവെക്കുകയായിരുന്നു. പോലീസ് ജീപ്പിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്നും എസ്‌പി അറിയിച്ചു.

  ആപ്പ് തുറക്കും മുൻപ് ഇതറിയുക; ബെംഗളൂരുവിൽ ക്യാബ് യാത്രകൾക്ക് വരാനിരിക്കുന്നത് വലിയ പ്രതോസന്ധി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവത്വത്തെ വിഴുങ്ങുന്ന വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts