കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി; യുവതിയും 4 പേരും അറസ്റ്റിൽ

ബെംഗളൂരു: ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്വട്ടേഷൻ നല്‍കി കൊന്നകേസില്‍ യുവതിയടക്കം നാലുപേർ അറസ്റ്റില്‍.

ചിക്കമഗളൂരു താലൂക്കിലെ എൻആർ പുര താലൂക്കിലെ കരഗുണ്ടയിലെ സുദർശ(35) നാണ് കൊല്ലപ്പെട്ടത്.

ഭാര്യ കമലയാണ് മൂന്നുപേർക്ക് ക്വട്ടേഷൻ നല്‍കിയതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

വ്യാഴാഴ്ചയാണ് സുദർശനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സുദർശനും കമലയും പത്ത് വർഷം മുമ്ബ് പ്രണയിച്ച്‌ വിവാഹം കഴിച്ചവരാണ്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്.

  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം

അടുത്തകാലത്ത് മറ്റൊരു യുവാവുമായി കമല അടുപ്പത്തിലായി.

ഇയാളോടൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊല്ലാൻ കമല ആസൂത്രണം ചെയ്തു.

സുദർശന് കമല മദ്യത്തില്‍ ഉറക്കഗുളിക കലർത്തി നല്‍കി. ബോധരഹിതനായ ഇയാളെ മൂന്ന് വാടക കൊലയാളികള്‍ ചേർന്ന് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി.

തുടർന്ന് മൃതദേഹം കരഗുണ്ട ബസ് സ്റ്റാൻഡിന് സമീപം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു.

സംശയം തോന്നാതിരിക്കാൻ കമല തന്നെ തന്റെ ഭർത്താവിനെ അജ്ഞാതർ കൊലപ്പെടുത്തിയെന്ന് എൻആർ പുര പോലീസില്‍ പരാതി നല്‍കി.

  കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ

എന്നാല്‍, യുവതിയുടെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.

സംഭവത്തില്‍ കമലയേയും മൂന്ന് വാടക കൊലയാളികളേയും പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു
[masterslider id="10"]

Related posts