കുങ്കുമപൂക്കൾ ജീവൻ കാത്തുവെന്ന് ബെംഗളൂരു സ്വദേശി

ബെംഗളൂരു: കുങ്കുമപ്പൂക്കള്‍ വാങ്ങാൻ കയറിയ കടയുടെ മറവില്‍നിന്ന് ഭീകരാക്രമണ ദൃശ്യങ്ങള്‍ കണ്ട ഞെട്ടലിലാണ് മൈസൂരു സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും ടി.എം.എ.ഐ ടീച്ചേഴ്‌സ് ട്രെയിനിങ് കോളജിലെ വിരമിച്ച പ്രിൻസിപ്പലുമായ ടി.എം രാജശേഖർ.

പുല്‍മേടുകളില്‍ വെടിയുണ്ടകള്‍ ആളുകളുടെ പ്രാണനെടുക്കുമ്പോള്‍ ഒരു സുരക്ഷ സംവിധാനവും ആ ഭാഗത്തുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

മനസ്സില്‍ ഇപ്പോഴും ഭീതിയുടെ വെടിയുണ്ടകള്‍ പൊട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 18നാണ് ഭാര്യ ഉമാദേവി, മകള്‍ ഡോ. ഗൗരിക, മരുമകൻ ദൊഡ്ഡബസയ്യ എന്നിവരുള്‍പ്പെടെ കുടുംബത്തോടൊപ്പം കശ്മീർ യാത്രക്കായി രാജശേഖർ ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്.

  സാങ്കേതിക തകരാർ: ബെംഗളൂരു നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടു

ഉച്ചക്ക് 2.18ന് ബൈസാരനിലെ ഒരു കടയില്‍നിന്ന് കുങ്കുമപ്പൂവ് വാങ്ങുകയായിരുന്നു താനും കുടുംബവും.

പെട്ടെന്ന് വെടിയൊച്ച കേട്ടു.

മനസ്സാന്നിധ്യം കൈവിടാതെ കടയില്‍നിന്ന് പുറത്തിറങ്ങി, ജീവൻ രക്ഷിക്കാൻ സുരക്ഷിതമായ സ്ഥലത്തേക്ക് ഓടി.

ശാന്തസുന്ദരമായ ഈ പ്രദേശം വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്.

പക്ഷേ, ഇവിടെ സുരക്ഷിതത്വമില്ലായിരുന്നുവെന്ന് അറിഞ്ഞില്ല.

സുരക്ഷസേനയെ വിന്യസിച്ചിട്ടില്ലായിരുന്നു.

വെടിവെപ്പ് നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് സൈനികർ സ്ഥലത്തെത്തിയത്.

  രാജകീയ പ്രഭയിൽ മോദി; ആദിചുഞ്ചനഗിരിയിൽ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് പ്രത്യേക 'മൈസൂർ പേട്ട'

രക്ഷപ്പെടാൻ പലരും വഴിയില്‍ കുട്ടികളെയും സ്ത്രീകളെയും ചവിട്ടി പരിക്കേല്‍പിച്ചാണ് ഓടിയത്.

കുടുംബം ഇപ്പോള്‍ സുരക്ഷിതമായ സ്ഥലത്താണെന്ന് അദ്ദേഹം അറിയിച്ചു.

30,000 മുതല്‍ 40,000 വരെ രൂപ ഉയർന്ന നിരക്കില്‍ അംഗങ്ങള്‍ നാട്ടിലേക്ക് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോലീസ് ബൈക്കിനുള്ളിൽ 'അതിഥി'; ചീറ്റിയടുത്ത് പാമ്പ്, സാഹസികമായി പിടികൂടി
[masterslider id="10"]

Related posts

Click Here to Follow Us