വിദ്യാർത്ഥിയുടെ അച്ഛനെ പ്രണയക്കെണിയിൽ പെടുത്തി പണം തട്ടിയ അധ്യാപിക അറസ്റ്റിൽ

ബെംഗളൂരു: സ്വന്തം ക്ലാസിലെ വിദ്യാർത്ഥിയുടെ പിതാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണം തട്ടാൻ ശ്രമിച്ച അദ്ധ്യാപികയും സംഘവും അറസ്റ്റില്‍.

25 കാരി ശ്രീദേവി റുഡഗിയെയും രണ്ട് യുവാക്കളെയുമാണ് ബെംഗളൂരു സെൻട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

2023 ലാണ് സതീഷ്( പേര് യഥാർത്ഥമല്ല) അ‍ഞ്ച് വയസുകാരനായ കുട്ടിയെ ശ്രീദേവി ജോലി ചെയ്യുന്ന സ്കൂളില്‍ ചേർത്തത്.

അഡ്മിഷൻ പ്രക്രിയയ്‌ക്കിടെ ഇരുവരും തമ്മില്‍ പരിചയപ്പെട്ടുകയും ഫോണ്‍ നമ്പർ കൈമാറുകയും ചെയ്തു.

  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം

പിന്നീട് ഇരുവരും സന്ദേശങ്ങളും സ്വകാര്യ ഫോട്ടോകളും കൈമാറാൻ തുടങ്ങി. ഇതിനിടെ ശ്രീദേവി നാല് ലക്ഷം രൂപയും വാങ്ങിച്ചെടുത്തിരുന്നു.

തുടർന്ന് ജനുവരിയില്‍ 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാൻ സതീഷ് വിസമ്മതിച്ചു.

ഇതിനിടെ ബിസിനസ് തകർന്നതോടെ കുട്ടിയെ നാട്ടിലേക്ക് അയക്കാൻ സതീഷ് തീരുമാനിച്ചു.

ടിസി വാങ്ങാൻ സ്കൂളില്‍ എത്തിയ സതീഷിനെ ശ്രീദേവിയും സംഘവും ചേർന്ന് മുറിയില്‍ പൂട്ടിയിട്ടു.

20 ലക്ഷം രൂപ നല്‍കാത്തപക്ഷം സ്വകാര്യ ഫോട്ടോകള്‍ കുടുംബത്തിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി.

  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു

ബാക്കി പണം ഉടൻ നല്‍കാമെന്ന ഉറപ്പിൻ മേല്‍ രണ്ട് ലക്ഷം രൂപ കൈമാറിയതോടയാണ് സതീഷിനെ വിട്ടയച്ചത്.

തുടർന്ന് സതീഷ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെൺകുട്ടികളെ പെൺവാണിഭത്തിന് നിർബന്ധിച്ച പെൺവാണിഭ സംഘത്തിലെ നാല് സ്ത്രീകൾ പിടിയിൽ.
[masterslider id="10"]

Related posts