അതിവേഗ പാതയിൽ അപകടം; യാത്രികരായ 4 പേർ മരിച്ചു 

ബെംഗളൂരു: രാത്രി അതിവേഗ പാതയിലൂടെ വിപരീത ദിശയില്‍ ഓടിച്ചുവന്ന ബൈക്കിനെ രക്ഷിക്കാൻ ശ്രമിക്കവെയുണ്ടായ കാറപകടത്തില്‍ നാല് പേർ മരിച്ചു.

ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയില്‍ കോലാർ ജില്ലയിലെ കുപ്പനഹള്ളിയിലായിരുന്നു സംഭവം.

രാത്രി 11.45നാണ് ദാരുണമായ അപകടം നടന്നത്.

മൂന്ന് വയസുള്ള ഒരു കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

തെറ്റായ ദിശയില്‍ ബൈക്ക് ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് കെജിഎഫ് പോലീസ് സൂപ്രണ്ട് പറഞ്ഞു.

  ഇറാനെ ഒറ്റ രാത്രി കൊണ്ട് നശിപ്പിക്കും; ട്രംപ്

ഇന്നോവ കാറും വിപരീത ദിശയില്‍ വന്ന ബൈക്കും കൂട്ടിയിടിക്കുകയും ചെയ്തു.

ഇന്നോവയിലുണ്ടായിരുന്ന മഹേഷ് (55), രത്നമ്മ (60), ഉദിത (3) എന്നിവരും ബൈക്ക് ഓടിച്ചിരുന്ന ശ്രീനാഥും (30) മരിച്ചു.

ഇന്നോവയിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാള്‍ ഗർഭിണിയാണ്.

ബെംഗളൂരുവിൽ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുത്ത് ഇന്നോവയില്‍ മടങ്ങിവരുന്നതിനിടെ എക്സ്പ്രസ് വേയില്‍ വെച്ച്‌ വിപരീത ദിശയില്‍ ബൈക്ക് വരുന്നത് കണ്ടു.

നല്ല വേഗത്തില്‍ തെറ്റായ ദിശയിലൂടെ വന്ന ബൈക്കിനെ രക്ഷിക്കാൻ ഇവർ വാഹനം പെട്ടെന്ന് തിരിക്കാൻ ശ്രമിച്ചു.

  ചികിത്സയിലിരിക്കുന്ന യുവതിക്ക് ആശുപത്രിയിലെ ക്ഷേത്രത്തില്‍ വച്ച്‌ താലി ചാർത്തി വരൻ

റോഡില്‍ ഈ ഭാഗത്ത് വെളിച്ചം കുറവായിരുന്നതും അപകടത്തിൻന് ആക്കം കൂട്ടി. അപകടത്തിന്റെ ആഘാതത്തില്‍ ഇന്നോവ സർവീസ് റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് മറ്റൊരു വശത്തേക്കും വീണു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെയിൻ ഭക്ഷണത്തിന് ഇനി 'ക്യു ആർ' സുരക്ഷ; ഗുണനിലവാരം ഉറപ്പാക്കാൻ റെയിൽവേയുടെ പുതിയ പരിഷ്കാരം
[masterslider id="10"]

Related posts

Click Here to Follow Us