നിയമസഭ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും

vidhana sudha

ബെംഗളൂരു : കർണാടക നിയമസഭയുടെ ഈ വർഷത്തെ ആദ്യസമ്മേളനത്തിന് തിങ്കളാഴ്ച തുടക്കംകുറിക്കും. രാവിലെ ഗവർണർ താവർ ചന്ദ് ഗഹ്‌ലോത് സഭയുടെ സംയുക്തയോഗത്തെ അഭിസംബോധന ചെയ്യും.

15 ദിവസം നീളുന്ന ബജറ്റ് സമ്മേളനമാണിത്. മാർച്ച് ഏഴിനാണ് ബജറ്റ് അവതരണം. ധനകാര്യവകുപ്പിന്റെകൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് അവതരിപ്പിക്കും.

  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

സിദ്ധരാമയ്യയുടെ 16-ാമത്തെ ബജറ്റ് അവതരണമാണ് ഇത്തവണത്തേത്. നാലുലക്ഷം കോടിരൂപയുടെ ബജറ്റാണ് 2025-2026 സാമ്പത്തികവർഷത്തേക്ക് സിദ്ധരാമയ്യ അവതരിപ്പിക്കാനിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞതവണ ഇത് 3.71 ലക്ഷം കോടിയായിരുന്നു.

സർക്കാരിന്റെ അഞ്ചിന ജനപ്രിയപദ്ധതികൾക്ക് ഇത്തവണയും തുക വകയിരുത്തുമെന്ന് മുഖ്യമന്ത്രി നേരത്തേ അറിയിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ചില ബില്ലുകൾ ഇത്തവണ സഭയിൽ അവതരിപ്പിച്ച് പാസാക്കിയെടുക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീനഗറിൽ ലിഫ്റ്റ് തകർന്ന് ആറ് ബെംഗളൂരു സ്വദേശികൾക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us