കാമുകിയെ മടിയിലിരുത്തി നഗരത്തിലൂടെ ബൈക്ക് യാത്ര; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: കാമുകിക്ക് സംഭവിച്ച മൂഡ്‌ഓഫ് മാറ്റാൻ കാമുകൻ സ്വീകരിച്ച വഴി പണിയായി.

യുവതിയെ മടിയിലിരുത്തി കാമുകൻ നഗരമധ്യത്തിലൂടെയാണ് ബൈക്ക് ഓടിച്ചത്.

തുടർന്ന് വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ സിറ്റി പൊലീസ് യുവാവിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ബെംഗളൂരു ട്രാഫിക് പൊലീസ് എക്‌സിലും വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ബെംഗളൂരു ഇന്റർനാഷണല്‍ എയർപോർട്ട് റോഡിലാണ് സംഭവം നടന്നത്.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

അതേസമയം ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ‘ഹലോ ത്രില്‍ തേടുന്നവരേ, റോഡ് സ്റ്റണ്ടുകള്‍ക്കുള്ള വേദിയല്ല! നിങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതമായി വാഹനമോടിക്കൂ. നമുക്ക് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കാം,’ എന്നാണ് എക്‌സിലെ പൊലീസ് ട്വീറ്റ്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഹെബ്ബാള്‍ ട്രാഫിക് പോലീസ് വാഹന നമ്പർ ട്രാക്ക് ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വീഡിയോ 22,000ത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞിരുന്നു. ഡ്രൈവർക്കെതിരെ മാത്രമല്ല, യുവതിക്കെതിരെയും നടപടിയെടുക്കണമെന്ന് നിരവധിപേർ കമന്റിലൂടെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
[masterslider id="10"]

Related posts