നഗരത്തിലെ ഗതാഗതക്കുരുക്കിനെപ്പറ്റി വിവാദ പരാമർശം: ഡി കെ ശിവകുമാർ കുരുക്കിൽ

ബെംഗളൂരു : ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെപ്പറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ പ്രസ്താവനയെ ആയുധമാക്കി ബി.ജെ.പി. ബെംഗളൂരുവിലെ ഗതാഗക്കുരുക്കിന് രണ്ടോമൂന്നോ വർഷത്തിനുള്ളിലെങ്കിലും പരിഹാരമുണ്ടാക്കാൻ ദൈവംവിചാരിച്ചാൽപോലും കഴിയില്ലെന്നായിരുന്നു ഡി.കെ. ശിവകുമാർ പറഞ്ഞത്.

ബെംഗളൂരു നഗരവികസനത്തിന്റെ ചുമതലയുള്ള മന്ത്രിയാണ് ശിവകുമാർ. വ്യാഴാഴ്ച ഒരുചടങ്ങിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം നിസ്സഹായത വെളിപ്പെടുത്തിയത്.

  കെ.എസ്.ആർ.ടി.സി ബസ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

സർക്കാർ ആസൂത്രണംചെയ്ത പദ്ധതികൾ ശരിയായി നടപ്പാക്കേണ്ടതുണ്ടെന്നും ശരിയായആസൂത്രണം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ രൂപരേഖ സർക്കാർ തയ്യാറാക്കിവരികയാണെന്നും പറഞ്ഞു.

പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാവില്ലെങ്കിൽ ഡി.കെ. ശിവകുമാർ മന്ത്രിസ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക ആവശ്യപ്പെട്ടു.

ബെംഗളൂരുവിനെ സിങ്കപ്പൂരിന് സമാനമാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ കോൺഗ്രസാണ് ഇപ്പോൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവില കുതിച്ചുയരുമെന്ന ഭീതി: പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര; ഇന്ധനം ശേഖരിക്കാൻ തിരക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us