ബെംഗളൂരുവില്‍ നിന്ന് കഞ്ചാവ് കടത്ത്; യുവാക്കൾ അറസ്റ്റിൽ 

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും തൃശൂരിലേക്ക് കഞ്ചാവുമായി പുറപ്പെട്ട യുവാക്കളെ പോലീസ് പിടികൂടി.

ബസ് മാർഗമാണ് ഇവർ തൃശൂരിലേക്കെത്തിയത്.

കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫ് അംഗങ്ങളും മണ്ണുത്തി പോലീസ് തോട്ടപ്പടിയില്‍ വച്ച്‌ പ്രതികളെ പിടികൂടുകയായിരുന്നു.

ഇവരുടെ ബാഗുകളില്‍ നിന്നും പ്രത്യേകം പാക്ക് ചെയ്ത മൂന്ന് പൊതികളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!

മാള കുമ്പിടിഞ്ഞാമാക്കല്‍ സ്വദേശി 26 വയസ്സുള്ള ലിബിൻ, എറണാകുളം പള്ളുരുത്തി സ്വദേശി 23 വയസ്സുള്ള സ്റ്റെമിൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

വയനാട് ബത്തേരി സ്റ്റേഷൻ പരിധിയില്‍ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് ലിബിൻ.

മണ്ണുത്തി പോലീസ് എസ് ഐ കെസി ബൈജു, എ.എസ്.ഐ സതീഷ്, ഡാൻസാഫ് അംഗങ്ങളായ അനില്‍കുമാർ, വിപിൻദാസ്, കിഷാല്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
[masterslider id="10"]

Related posts