ബെംഗളൂരു: ഓണ്‍ലൈൻ ഇടപാടിലൂടെ 28 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ജമ്മു-കശ്മീർ സ്വദേശി സുഹൈല്‍ വാനി (31), ബെംഗളൂരുവിലെ അമീർ സുഹൈല്‍ (30) എന്നിവരാണ് അറസ്റ്റിലായത്.
ദക്ഷിണ കന്നട ജില്ലയില്‍ കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിലെ പരാതിക്കാരൻ വാട്സ്‌ആപില്‍ ലഭിച്ച സന്ദേശം പിന്തുടർന്നാണ് കെണിയില്‍ അകപ്പെട്ടത്.
വാട്സ്‌ആപ്, ടെലിഗ്രാം പോലുള്ള ജനപ്രിയ സന്ദേശ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തുന്നത്.
പരാതിക്കാരന് വാട്സ്‌ആപ് വഴിയാണ് ആദ്യം സന്ദേശം ലഭിച്ചത്.
ഇത് ടെലഗ്രാമില്‍ നിരവധി ആശയവിനിമയങ്ങളിലേക്ക് നയിച്ചു.
ഈ സന്ദേശം കൈമാറ്റങ്ങള്‍ക്കിടയില്‍ പ്രതികള്‍ ഒരു വിഡിയോ അവതരിപ്പിച്ചു.
പരാതിക്കാരനോട് അത് കാണാൻ അഭ്യർഥിക്കുകയും സ്ഥിരീകരണമായി ഒരു സ്ക്രീൻഷോട്ട് അയക്കാൻ നിർദേശിക്കുകയും ചെയ്തു.
തുടർന്ന് പ്രതികള്‍ ‘തിരുത്തല്‍’ ടെലിഗ്രാം ലിങ്ക് അയച്ചു, പരാതിക്കാരനോട് 1000 അടക്കാൻ ആവശ്യപ്പെട്ടു.
പ്രലോഭനങ്ങളില്‍ വീണ പരാതിക്കാരൻ ചെറിയ തുകകളില്‍ തുടങ്ങി ഗണ്യമായ തുകകള്‍ കൈമാറുകയും പ്രതിയുടെ നിയന്ത്രണത്തിലുള്ള ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് മൊത്തം 28,18,065 രൂപ അയക്കുകയും ചെയ്തു.
പണം നഷ്ടമായെന്ന് ബോധ്യമായതോടെയാണ് ഐ.ടി ആക്‌ട് പ്രകാരം കൊണാജെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് സർവിസ് നടത്തുന്ന പ്രതികളെ ജമ്മു-കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ കുളത്തിന് സമീപമാണ് അറസ്റ്റ് ചെയ്തത്.
തുടർന്ന് ഇവരെ മംഗളൂരു കോടതിയില്‍ ഹാജരാക്കി.
വ്യാജ ഇടപാടുകളിലൂടെ പ്രതിദിനം 3000 രൂപ മുതല്‍ 5000 രൂപ വരെ സമ്പാദിക്കുന്നതായി അറസ്റ്റിലായവർ പോലീസിന് മൊഴി നല്‍കി.
മംഗളൂരു സിറ്റി പോലീസ് കമീഷണർ അനുപം അഗർവാളിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി കമീഷണർമാരായ ദിനേശ് കുമാർ, സിദ്ധാർഥ ഗോയല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പോലീസ് ഓപറേഷനില്‍ അസിസ്റ്റന്റ് കമീഷണർ ധന്യ എൻ. നായക്, ഇൻസ്‌പെക്ടർ രാജേന്ദ്ര ബി എന്നിവരും പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.