പെണ്‍സുഹൃത്തിന്റെ സ്വകാര്യ വീഡിയോ ചിത്രീകരിച്ച്‌ കോടികൾ തട്ടിയ യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: പെണ്‍സുഹൃത്തിന്റെ സ്വകാര്യ വീഡിയോ ചിത്രീകരിച്ച്‌ രണ്ടരക്കോടി രൂപയും ലക്ഷ്വറി കാറും തട്ടിയ യുവാവ് അറസ്റ്റില്‍.

ബെംഗളൂരു സ്വദേശിയായ മോഹന്‍കുമാര്‍ എന്നയാളാണ് 20 വയസുള്ള പെണ്‍കുട്ടിയെ വഞ്ചിച്ച്‌ ഇത്രയും പണവും കാറും തട്ടിയതെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ ബി ദയാനന്ദ് പറഞ്ഞു.

ബെംഗളൂരുവിലെ അതിസമ്പന്ന കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയും മോഹന്‍കുമാറും മുമ്പ് ഒരു ബോര്‍ഡിങ് സ്‌കൂളില്‍ ഒരുമിച്ച്‌ പഠിച്ചിരുന്നു.

പഠനത്തിന് ശേഷം വേര്‍പിരിഞ്ഞ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടുമുട്ടിയത്.

  മെട്രോയിറങ്ങാം, നേരെ ഓഫിസിലേക്ക്; സ്റ്റേഷനുകളിൽ ഓഫിസ് ഇടമൊരുക്കി ബിഎംആർസി

അടുപ്പം പ്രണയത്തിലേക്ക് വഴിമാറി. തുടര്‍ന്ന് ഇരുവരും പലസ്ഥലങ്ങളിലേക്കും ഒരുമിച്ച്‌ യാത്ര ചെയ്തു.

ഈ യാത്രക്കിടയില്‍ ഹോട്ടലുകളില്‍ താമസിപ്പിച്ചപ്പോഴുളള സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് മോഹന്‍കുമാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.

സ്വന്തമായി വരുമാനമില്ലാത്ത പെണ്‍കുട്ടി അമ്മൂമയുടെ അക്കൗണ്ടില്‍ നിന്നാണ് ആദ്യം 1.25 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കിയത്.

പിന്നാലെ അച്ചന്റെ അക്കൗണ്ടില്‍ നിന്നും പണം നല്‍കി.

പണം കിട്ടിത്തുടങ്ങിയതോടെ മോഹന്‍കുമാര്‍ കൂടുതല്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങി.

വിലകൂടിയ വാച്ചുകളും ആഭരണങ്ങളും ലക്ഷ്വറി കാറും വരെ ഇങ്ങനെ നേടിയെടുത്തു.

  ബെംഗളൂരുവിലേക്കു വരികയായിരുന്ന കല്ലട ബസ് അപകടത്തിൽ പെട്ടു

വീട്ടില്‍ നിന്നും പണം കിട്ടാന്‍ മാര്‍ഗമില്ലാതെ വന്നപ്പോഴാണ് പെണ്‍കുട്ടി പോലിസിനെ സമീപിച്ചത്.

പോലിസ് കേസെടുക്കുകയും മോഹന്‍കുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തട്ടിയെടുത്ത 2.57 കോടി രൂപയില്‍ 80 ലക്ഷം പിടിച്ചെടുത്തതായും പോലിസ് കമ്മീഷണര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം: യൂട്യൂബര്‍ യാസര്‍ എടപ്പാളിനെ അറസ്റ്റ് ചെയ്തു
[masterslider id="10"]

Related posts

Click Here to Follow Us