ചിക്കമഗളൂരുവിൽ ഈ ദിവസങ്ങളിൽ വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്തി

ബെംഗളൂരു : ചിക്കമഗളൂരു ഗിരിമേഖലയിലേക്കുള്ള വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക്.

ദത്ത ജയന്തിക്ക് മുന്നോടിയായി ദത്ത ഭക്തരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഡിസംബർ 11 മുതൽ 15 വരെ ഗിരിമേഖല സന്ദർശിക്കുന്നത് ജില്ലാഭരണകൂടം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ശ്രീ ഈനാം ദത്താത്രേയ ബാബാബുദാൻ സ്വാമി ദർഗയിലേക്കുള്ള സഞ്ചാരികളുടെ അമിത ഒഴുക്ക് തടയാനാണിത്ഇതിനകം താമസസൗകര്യങ്ങൾ ബുക്കുചെയ്ത സഞ്ചാരികൾ, പ്രദേശവാസികൾ, എസ്റ്റേറ്റ് തൊഴിലാളികൾ, ഉടമകൾ, ദത്ത ഭക്തർ എന്നിവർക്ക് നിയന്ത്രണങ്ങൾ ബാധകമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us