ആകാശവാണി വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണിയിലെ മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ (91) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.

റേഡിയോ വാർത്താ അവതരണത്തിൽ പുതുമാതൃക സൃഷ്ടിച്ച വ്യക്തിയാണ് എം. രാമചന്ദ്രൻ.

കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസിൽ അദ്ദേഹം ഇടംപിടിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

രാമചന്ദ്രന്‍റെ അവതരണശൈലി തിരുവനന്തപുരം ആകാശവാണിയുടെ പ്രാദേശിക വാർത്തകൾ ജനകീയമാക്കാൻ സഹായിച്ചു.

ആകാശവാണിയിലെ ദീര്‍ഘകാല സേവനത്തിന് ശേഷം ഗൾഫിൽ എഫ്.എം റേഡിയോയുമായി ചേർന്ന് പ്രവർത്തിച്ചു.

‘സാക്ഷി’ എന്ന ടെലിവിഷൻ പരിപാടിയുടെ ശബ്ദമായും ശ്രദ്ധിക്കപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts