കോസ്മെറ്റിക് സർജറിക്കിടെ യുവാവിന് ദാരുണാന്ത്യം 

ബെംഗളൂരു: കോസ്മെറ്റിക് സർജറിക്കിടെ യുവാവിന് ദാരുണാന്ത്യം .

മംഗലാപുരം കങ്കനാടിയി സ്വദേശി മുഹമ്മദ് മാസിൻ (32) ആണ് മരിച്ചത്.

മുഹമ്മദ് മാസിൻ നെഞ്ചിന്റെ ഇടതുവശത്തുള്ള ചെറിയ മുഴ നീക്കം ചെയ്യുന്നതിനായാണ് ബെന്ദൂർ ഫ്‌ളോണ്ട് കോസ്‌മെറ്റിക് സർജറി ആൻഡ് ഹെയർ ട്രാൻസ്‌പ്ലാൻ്റ് ക്ലിനിക്കില്‍ എത്തിയത്.

അരമണിക്കൂറിനുള്ളില്‍ പൂർത്തിയാക്കാമായിരുന്ന മൈനർ സർജറി വൈകുന്നേരമായിട്ടും പൂർത്തിയാകാത്തതില്‍ സംശയം തോന്നിയ മാസിന്റെ കുടുംബം ആരോഗ്യനിലയെ പറ്റി അന്വേഷിച്ചപ്പോഴാണ് മാസിന്റെ നില മോശമാണെന്ന് ഡോക്ടർമാർ പറയുന്നത്.

  മുഖ്യമന്ത്രിക്കസേര ഉറപ്പുള്ളത് തന്നെ: ഡി.കെ.ശിവകുമാര്‍

ഉടൻ തന്നെ മാസിനെ പ്രാദേശിക സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ശസ്ത്രക്രിയയ്‌ക്കിടെ ഡോക്ടർക്ക് പിഴവ് സംഭവിച്ചതാണ് മരണകാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു, സംഭവത്തില്‍ കദ്രി താനെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്വാർട്ടറിന് 105 രൂപ! ഇനി പ്രീമിയം അടിച്ചാൽ ലാഭം, ലോക്കൽ അടിച്ചാൽ നഷ്ടം; പുതിയ നയം കൊണ്ട് സംസ്ഥാനത്തെ കുടിയന്മാർക്ക് കഷ്ടകാലം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "ബിന്ദാസ് ആരാം കരോ; വനിതാ ജീവനക്കാരിയുടെ ആർത്തവ അവധി; മാനേജരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു;
[masterslider id="10"]

Related posts